ലോസ് ഏഞ്ചല്‍സ്: വടക്കന്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ ആയിരകണക്കിന് ആളുകളെ ഒഴിപിച്ചു. പതിനായിരകണക്കിന് ആളുകളാണ് ഇവിടങ്ങളില്‍ നിന്ന് പലായനം ചെയ്ത് പോയത്. ഒറ്റ രാത്രി കൊണ്ട പടന്ന തീയില്‍ വീടുകളും മറ്റു സാധനങ്ങളും കത്തി നശിച്ചു. അതിനിടെ കാട്ടു തീ അണക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു. പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്.
റോഡുകളില്‍ കുറുകെ തീപടരുകയും നിരവധി വീടുകളികളില്‍ ഗ്യാസ് സിലണ്ടുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. സാന്‍ഫ്രാന്‍സിസ്‌കോയുടെ വടക്ക്-കിഴക്ക്-തെക്ക് ഭാഗങ്ങളിലുള്ള ബ്രഷ് ലാന്‍ഡ്, ഗ്രാമപ്രദേശങ്ങള്‍, മലയിടുക്ക് , ഇടതൂര്‍ന്ന വനങ്ങളിലുമെല്ലാം തീ പടരുകയാണ്. ഇടിമിന്നല്‍ തീപിടുത്ത കാരണമായിട്ടുണ്ടാകാമെന്ന് കരുതപ്പെടുന്നു. ശക്തമായ കാറ്റ് തീ പടരാന്‍ കാരണമായി. ലക്ഷക്കണക്കിന് ഏക്കര്‍ കത്തി നശിച്ചു. കാലിഫോര്‍ണിയന്‍ മേഖലയിലെ മുന്തിരി വൈന്‍ വയലുകളിലേക്കും തീ പടര്‍ന്നു.
23 വലിയ തീപിടുത്തങ്ങള്‍ ഉള്‍പ്പെടെ 367 തീപിടിത്തങ്ങള്‍ ആണ് ഇതുവരെ സംസ്ഥാനത്ത് ഉണ്ടായത്. 72 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 11,000 മിന്നലാക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാന്‍ ഫ്രാന്‍സിസ്‌കോയ്ക്കും സാക്രമെന്റോയ്ക്കുമിടയില്‍ ഒരു ലക്ഷത്തോളം ജനസംഖ്യ വരുന്ന നഗരമായ വാകവില്ലെയില്‍ തീ പടര്‍ന്ന് പിടിക്കുന്നതിനാല്‍ പോലിസും അഗ്‌നിശമന സേനാംഗങ്ങളും ഇന്നലെ മുതല്‍ വീടുകളിലായി രക്ഷാപ്രവര്‍ത്തനം പിരോഗമിക്കുകയാണ്.