മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇലക്ഷൻ റെക്കോർഡ് ജോ ബൈഡൻ തകർത്തെന്നും റിപ്പോർട്ടുകളുണ്ട്. ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്ത തിരഞ്ഞെുപ്പ് കൂടിയാണിത്
നവംബർ 4 വരെ, ബൈഡന് 7.07 കോടി വോട്ടുകൾ ലഭിച്ചു. ഇത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മറ്റേതൊരു സ്ഥാനാർഥികളേക്കാളും കൂടുതലാണെന്ന് നാഷണൽ പബ്ലിക് റേഡിയോ റിപ്പോർട്ട് ചെയ്തു.
2008 ൽ ഒബാമയ്ക്ക് ലഭിച്ച 69,498,516 വോട്ടുകളുടെ റെക്കോർഡാണ് ബൈഡൻ മറികടന്നത്. നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാളും 2.7 കോടി വോട്ടുകൾക്ക് മുന്നിലാണ് ബൈഡൻ