കോവിഡ് മുക്തമെന്ന് പ്രഖ്യാപിച്ച ന്യൂസിലാൻഡിൽ വീണ്ടും രോഗബാധ സ്ഥിരീകരിച്ചു

രാജ്യം കോവിഡ് മുക്തമെന്ന് പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുശേഷം ന്യൂസിലാൻഡിൽ വീണ്ടും രോഗബാധ സ്ഥിരീകരിച്ചു. രാജ്യം വീണ്ടും വൈറസിനെ തോൽപ്പിച്ചുവെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡെർൻ പ്രഖ്യാപിച്ചത് രണ്ടാഴ്ച മുമ്പായിരുന്നു.

 

ഇന്ന് ഒരു കോവിഡ് കൂടി റിപ്പോർട്ട് ചെയ്തു. തുറമുഖത്തെ ഒരു തൊഴിലാളിയ്ക്കാണ് വെെറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇദ്ദേഹം രോഗ ബാധിതനായതെന്നും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ദിവസം തന്നെ ഇയാളെ പരിശോധനയ്ക്ക് വിധേയമാക്കുകയും നിരീക്ഷണത്തിലാക്കിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

 

അതേസമയം, ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം നാല് കോടിയോട് അടുക്കുന്നു. 3,99,82,209 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥരീകരിച്ചത്. 11 ലക്ഷത്തിലധികം പേര്‍ വിവിധ രാജ്യങ്ങളിലായി മരിച്ചു. 89,55,421 പേര്‍ നിലവില്‍ ചികിത്സയിലാണ്. 3.70 ലക്ഷ പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്. അമേിക്കയില്‍ 83 ലക്ഷം പേര്‍ക്കും ഇന്ത്യയില്‍ 75 ലക്ഷത്തോളം പേര്‍ക്കുമാണ് വെെറസ് ബാധിച്ചത്. നിലവില്‍ പ്രതിദിന രോഗബാധയില്‍ മുന്നില്‍ ഇന്ത്യയാണ്