യുകെയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിഭീകരം; ഇന്നലെ മാത്രം 17,000ത്തില്‍ അധികം രോഗികള്‍
യുകെയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിഭീകരമായി തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം ഇന്നലെ മാത്രം സ്ഥിരീകരിച്ചിരിക്കുന്നത് 17,000ത്തില്‍ കൂടുതല്‍ രോഗികളെയാണ്. ഇംഗ്ലണ്ടില്‍ 200ല്‍ കൂടുതല്‍ പട്ടണങ്ങളില്‍ കോവിഡ് ബാധ രൂക്ഷമായതിനെ തുടര്‍ന്ന് അവിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതയേറിയിരിക്കുന്നുവെന്നാണ് പുതിയ വൈറസ് ഹീറ്റ് മാപ്പ് വെളിപ്പെടുത്തുന്നത്. അതുപോലെ തന്നെ കോവിഡ് വ്യാപനം പിടിവിട്ടിരിക്കുന്ന നിരവധി നഗരങ്ങളിലും കര്‍ക്കശമായ കോവിഡ് നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്താന്‍ പോകുന്നത്.കോവിഡ് രൂക്ഷമായിടങ്ങളില്‍ ട്രാഫിക് ലൈറ്റ് സിസ്റ്റത്തെ മാതൃകയാക്കിയിട്ടുള്ള ത്രിതല ലോക്ക്ഡൗണാണ്…