ഗൂഗിള്‍ മീറ്റ്; സൗജന്യ സേവനം പരിമിതപ്പെടുത്താന്‍ തീരുമാനം

ന്യൂഡല്‍ഹി: ഗൂഗിള്‍ മീറ്റില്‍ സൗജന്യ സേവനം പരിമിതപ്പെടുത്താന്‍ തീരുമാനം. സെപ്തംബര്‍ 30 ന് ശേഷം സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്താനാണ് തീരുമാനം. ഏപ്രിലില്‍ തന്നെ ഇക്കാര്യം കമ്പനി വ്യക്തമാക്കിയതാണ്. മഹാമാരിക്കാലത്ത് കൂടുതല്‍ പേര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്ത സാഹചര്യത്തിലായിരുന്നു ഗൂഗിള്‍ മീറ്റ് സൗജന്യമായി സേവനം നല്‍കിയത്. പണം നല്‍കി ഉപയോഗിക്കാവുന്ന ജി-സ്യൂട്ടിലേയ്ക്ക് മാറാനാണ് ഗൂഗിള്‍ ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ മാറുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ഗൂഗിള്‍ വാഗ്ദാനംചെയ്യുന്നുണ്ട്. 250 പേര്‍ക്ക് ഗൂഗിള്‍ മീറ്റുവഴി പങ്കെടുക്കാനുള്ള സൗകര്യം, ഒറ്റ…

Read More

ലോകത്ത് കോവിഡ് ബാധിതര്‍ 3. 29 കോടി കടന്നു; മരണം 10 ലക്ഷത്തിലേക്ക്

ലോകത്ത് കോവിഡ് വ്യാപനം വര്‍ധിച്ചു വരുകയാണ്. രോഗബാധിതര്‍ 3,29,25,668 കടന്നു. ഇതോടെ ആകെ മരണം 9,95,414 ആയി. 2,27,71,206 പേര്‍ രോഗമുക്തി നേടിയത്. അമേരിക്കയിലാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുള്ളത്. 70,93,285 പേരാണ് അമേരിക്കയില്‍ രോഗബാധിതരായിട്ടുള്ളത്. ആകെ മരണം 2,04606 കടന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 59,92,533 രോഗികളാണ് രാജ്യത്ത് ഉള്ളത്. 49,41,628 പേര്‍ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം നിലവില്‍ 9,56,402 ആയി.

Read More

ടെക്സസില്‍ കുടിവെള്ളത്തില്‍ അമീബയുടെ സാന്നിധ്യം, ജനങ്ങള്‍ പരിഭ്രാന്തിയില്‍

ന്യൂയോര്‍ക്ക്: കോവിഡ്-19 പകർച്ചവ്യാധിയുടെ നാശത്തിനിടയിൽ, തലച്ചോറ് കാര്‍ന്നു തിന്നുന്ന സൂക്ഷ്മജീവിയായ അമീബയുടെ സാന്നിധ്യം കുടിവെള്ളത്തില്‍ കണ്ടെത്തിയതിനെ തുടർന്ന് ടെക്സസ് സംസ്ഥാനത്ത് ജനങ്ങള്‍ പരിഭ്രാന്തിയില്‍. പല നഗരങ്ങളിലും പൈപ്പു വെള്ളം കുടിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടെക്സസിലെ ലേക്ക് ജാക്സണില്‍ അമീബ ബാധിച്ച് ഒരു കുട്ടി മരിച്ചുവെന്ന ബിബിസി റിപ്പോർട്ടിനെത്തുടര്‍ന്നുള്ള അന്വേഷണത്തിനിടെ, ജലവിതരണത്തിൽ തലച്ചോറ് കാര്‍ന്നു തിന്നുന്ന സൂക്ഷ്മജീവിയുടെ സാന്നിധ്യം കണ്ടെത്തി. പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അധികൃതർ വെള്ളം നന്നായി അണുവിമുക്തമാക്കിയെങ്കിലും മുൻകരുതൽ എടുക്കാൻ…

Read More

22-ാം പിറന്നാള്‍ ആഘോഷിച്ച് ഗൂഗിള്‍; പ്രത്യേക ഡൂഡിൽ പുറത്തിറക്കി

ജന്മദിന സ്പെഷ്യൽ ഡൂഡിലുമായി ലോകത്തെ ഏറ്റവും ജനപ്രിയ സെർച്ച് എഞ്ചിനായ ഗൂഗിൾ. ഗൂഗിളിന്റെ 22-ാമത് ജന്മദിനമാണിത്. 1998 സെപ്റ്റംബറിൽ പിഎച്ച്ഡി വിദ്യാർഥികളായ ലാറി പേജും സെർജി ബ്രിന്നും ചേർന്നാണ് അവർ പഠിച്ചിരുന്ന കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാല കാമ്പസിൽ ഉപയോഗിക്കുന്നതിനായി ഈ സെർച്ച് എഞ്ചിൻ ആരംഭിച്ചത്. നേരത്തെ തന്നെ ബാക്ക് റബ് എന്ന പേരിൽ ഒരു സെർച്ച് എഞ്ചിൻ അൽഗൊരിതം വികസിപ്പിച്ചെടുത്ത ഇരുവരും അവരുടെ പുതിയ പ്രൊജക്ടിന് ഗൂഗിൾ എന്ന് പേരിട്ടു. ഗണിത ശാസ്ത്ര പദമായ ഗൂഗോൾ (googol)…

Read More

ചൈനയില്‍ കല്‍ക്കരി ഖനിയില്‍ വാതക ചോര്‍ച്ച; 16 മരണം

ബെയിജിങ്: ചൈനയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ കല്‍ക്കരി ഖനിയിലുണ്ടായ വാതക ചോര്‍ച്ചയില്‍ 16 പേര്‍ മരിച്ചു. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖനിയില്‍ കുടുങ്ങിയ 16 തൊഴിലാളികളും മരിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.   ഇന്ന് പുലര്‍ച്ചെ 12: 30 ഓടെയാണ് അപകടം ഉണ്ടായത്. സംഭവ സമയം 17 ഖനി തൊഴിലാളികള്‍ ഭൂമിക്കടിയില്‍ ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ രക്ഷപ്പെട്ടു. ബാക്കിയുള്ള 16 പേര്‍ ഭുമിക്കടിയില്‍ അകപ്പെടുകയായിരുന്നു. അതില്‍ ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അയാളുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി….

Read More

കൊവിഡ് ;ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല നല്‍കുന്ന കണക്കനുസരിച്ച് ലോകത്ത്  ഇതുവരെ മരിച്ചിട്ടുളളത്  90,738  പേർ

  മേലിലാന്റ്: കൊവിഡ് രോഗം മൂലം ആഗോള തലത്തില്‍ മരിച്ചവരുടെ എണ്ണം 9,90,000 കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല നല്‍കുന്ന കണക്കനുസരിച്ച് ലോകത്ത് 9,90,738 പേരാണ് ഇതുവരെ മരിച്ചിട്ടുളളത്. ലോകത്താകമാനം 32.6 ദശലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   ലോകത്ത് അമേരിക്ക തന്നെയാണ് ഇപ്പോഴും രോഗതീവ്രതയുടെ കാര്യത്തില്‍ മുന്നില്‍, അവിടെ 70,65,019 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 2,04,249 പേര്‍ മരിക്കുകയും ചെയ്തു. രണ്ടാം സ്ഥാനത്ത് ബ്രസീലാണ്, 1,40,537 പേരാണ് അവിടെ മരിച്ചത്. 30,000ത്തിലധികം പേര്‍ മരിച്ച മെക്‌സിക്കോ, ബ്രിട്ടന്‍,…

Read More

ഉക്രെയ്ന്‍ വിമാനാപകടം: മരണസംഖ്യ 26ആയി

മോസ്‌കോ: ഉക്രയിനില്‍ പരിശീലനപ്പറക്കലിനിടയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 26 ആയി. വിമാനം തകര്‍ന്ന സ്ഥലത്ത് നടത്തിയ അന്വേഷണത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു.   സൈനിക വ്യോമയാന സ്‌കൂളിലെ 20ഓളം കാഡറ്റുകളുമായി പറന്ന ഇരട്ട ടര്‍ബോപ്രോപ്പ് അന്റോനോവ് 26 വിമാനമാണ് തലസ്ഥാനമായ കൈവിന് 400 കിലോമീറ്റര്‍ കുഴക്കുഭാഗത്തായി തകര്‍ന്നുവീണത്. നേരത്തെ രണ്ട് പേരാണ് രക്ഷപ്പെട്ടിരുന്നത്. അതില്‍ ഒരാള്‍ ഇന്നലെ രാത്രി മരിച്ചു. ഒരാള്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.   വെളളിയാഴ്ച പുലര്‍ച്ചെയാണ് ഉക്രയിന്‍…

Read More

വാക്‌സിന്‍ ലഭ്യമാവുന്നതിന് മുമ്പ് കൊവിഡ് 20 ലക്ഷം പേരുടെ ജീവനെടുക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: വാക്‌സിന്‍ വ്യാപകമായി ലഭ്യമാവുന്നതിന് മുമ്പ് കൊവിഡ് മഹാമാരി 20 പേരുടെ ജീവന്‍ അപഹരിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കൊവിഡ് മരണസംഖ്യ പത്ത് ലക്ഷത്തിലേക്കടക്കുമ്പോഴാണ് കൊവിഡിനെതിരേ ആഗോളതലത്തില്‍ കര്‍ക്കശമായ പോരാട്ടം നടത്തിയില്ലെങ്കില്‍ മരണസംഖ്യ 20 ലക്ഷം തൊടുമെന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കുന്നത്.   ലോകത്തിലെ എല്ലാ രാജ്യങ്ങളും ജനങ്ങളും വൈറസിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പത്ത് ലക്ഷത്തോളം പേര്‍ കൂടി കോവിഡിനിരയാകും. പത്ത് ലക്ഷമെന്നത് ഭീമമായ ഒരു സംഖ്യയാണെന്നും അടുത്ത പത്ത് ലക്ഷത്തിലെത്തുന്നതിന് മുമ്പ് തന്നെ കോവിഡിനെ…

Read More

ലോകത്ത് കൊവിഡ് മരണം 10 ലക്ഷത്തിലേക്ക്; 3.27 കോടിയാളുകള്‍ക്ക് വൈറസ് ബാധ, 3.18 ലക്ഷം പുതിയ രോഗികള്‍

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം പത്തുലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 3,18,804 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 5,818 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ആകെ 3,27,65,274 പേര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഇതുവരെ 9,93,464 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗബാധ കൂടിക്കൊണ്ടിരിക്കുന്നത് ആശങ്ക പടര്‍ത്തുന്നുണ്ടെങ്കിലും രോഗമുക്തിയിലുണ്ടാവുന്ന വര്‍ധന ആശ്വാസം പകരുന്നതാണ്. 2,41,78,421 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, 75,93,389 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍…

Read More

ഉക്രെയ്‌നില്‍ വ്യോമസേന വിമാനം തകര്‍ന്ന് കേഡറ്റുകള്‍ അടക്കം 22 പേര്‍ മരിച്ചു

കീവ്: ഉക്രെയ്‌നില്‍ വ്യോമസേയുടെ വിമാനം തകര്‍ന്ന് സൈനിക കേഡറ്റുകള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉക്രെയ്‌നിലെ കിഴക്കന്‍ ഖാര്‍കിവിനു സമീപം പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 8.50നായിരുന്നു സംഭവം. ചുഹൂവ് സൈനിക വ്യോമതാവളത്തില്‍നിന്ന് പറന്നുയര്‍ന്ന അന്റനോവ് -26 വിമാനമാണ് തകര്‍ന്നതെന്ന് ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 21 സൈനിക കേഡറ്റുകളും ഏഴ് ജീവനക്കാരും ഉള്‍പ്പെടെ 28 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് ഉക്രെയ്ന്‍ ആഭ്യന്തരമന്ത്രി ആന്റണ്‍ ജെറാഷ്‌ചെങ്കോ പറഞ്ഞു. വിമാനം…

Read More