കൊളംബോ: ദ്വീപ് രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം നല്‍കി ശ്രീലങ്കന്‍ സര്‍ക്കാര്‍. അതേസമയം, മാംസം ഭക്ഷിക്കുന്നവര്‍ക്കായി ബീഫ് ഇറക്കുമതി ചെയ്ത് കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കന്നുകാലി കശാപ്പ് നിരോധിക്കാനുള്ള പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ നിര്‍ദേശം നേരത്തെ ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന (എസ്എല്‍പിപി)യുടെ നേതൃയോഗം അംഗീകരിച്ചിരുന്നു. നിരോധനം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന് ആവശ്യമായി നിയമ ഭേദഗതി വരുത്താന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
നിലവില്‍ രാജ്യത്ത് പ്രാബല്യത്തിലുള്ള മൃഗ നിയമം, കന്നുകാലി കശാപ്പ് ഓര്‍ഡിനന്‍സ്, മറ്റ് അനുബന്ധ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു.