ലോകത്ത് പ്രതിദിന രോഗികള്‍ മൂന്നുലക്ഷം കടന്നു; ആകെ 3.24 കോടി കൊവിഡ് ബാധിതര്‍, 9.87 ലക്ഷം മരണം
വാഷിങ്ടണ്‍: ലോകത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 3,14,855 പേര്‍ക്ക് പുതുതായി വൈറസ് ബാധിച്ചതായാണ് പുതിയ കണക്കുകള്‍. 5,872 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ഇന്ത്യയിലാണ് ഒരുദിവസത്തെ ഏറ്റവും കൂടിയ കണക്ക് രേഖപ്പെടുത്തിയത്. 85,919 പേര്‍ക്ക് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1,144 പേര്‍ക്ക് ജീവന്‍ നഷ്ടമായി. തൊട്ടുപിന്നില്‍ അമേരിക്കയാണ്. ഇവിടെ 45,355 പേര്‍ക്ക് വൈറസ് പിടിപെട്ടപ്പോള്‍ 942 പേര്‍ മരണപ്പെട്ടു. ബ്രസീലിലും സ്ഥിതിഗതികള്‍ രൂക്ഷമാണ്. 32,129 പേര്‍ക്കും…