നൂൽപ്പുഴ പഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് സോണുകൾ ഇവയാണ്
നൂല്പ്പുഴ പഞ്ചായത്തിലെ 14,15, 16, 17 വാര്ഡുകള് കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
നൂല്പ്പുഴ പഞ്ചായത്തിലെ 14,15, 16, 17 വാര്ഡുകള് കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
കൽപ്പറ്റ:ജില്ലയില്‍ വ്യാഴാഴ്ച്ച പത്ത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 324 ആയി. ഇതില്‍ 136 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 187 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 182 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലും കണ്ണൂരില്‍ ഒരാളും ചികില്‍സയില്‍ കഴിയുന്നു. രോഗം സ്ഥിരീകരിച്ചവര്‍: ജൂലൈ 14ന് ബാംഗ്ലൂരില്‍ നിന്നെത്തിയ തലപ്പുഴ സ്വദേശി…
മീനങ്ങാടി:മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 15, 16 വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ 3, 4, 5, 6, 7, 8, 15 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
വയനാട് ജില്ലയില്‍ കാരാപ്പുഴ ജലസേചനപദ്ധതിയിലെ ഇടത് – വലതുകര കനാലുകളിലൂടെ പൂര്‍ണമായി ജലസേചനസൗകര്യമൊരുക്കും. നടപ്പ് സാമ്പത്തിക വര്‍ഷംതന്നെ ഇത് നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. ജലസേചനവകുപ്പിന്റെ വാര്‍ഷിക പദ്ധതി പുരോഗതി അവലോകനയോഗത്തിലാണ് മന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്. കാരാപ്പുഴ പദ്ധതിക്ക് 2018, 2019 വര്‍ഷങ്ങളിലുണ്ടായ വെള്ളപ്പൊക്കം സാരമായ കേടുപാടുകളുണ്ടാക്കിയിരുന്നു. ഇവയുടെ അറ്റകുറ്റ പ്രവൃത്തികള്‍ ത്വരിതപ്പെടുത്തി പൂര്‍ണമായ തേയാതില്‍ ജലസേചന സൗകര്യം ലഭ്യമാക്കാനാണ് ശ്രമം. കബനി നദിയുടെ പോഷകനദിയായ…
മീനങ്ങാടി:കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും ഒഴിവാക്കി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 11, 12 അവാർഡുകൾ കണ്ടെയ്ൻമെന്റ് സോണിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയതായി ജില്ലാഭരണകൂടം അറിയിക്കുന്നു.
വയനാട് ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. എടവക ഗ്രാമപ്പഞ്ചായത്തിലെ 16, 17 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു .
കൽപ്പറ്റ:ജൂലൈ 13 മുതല്‍ ചികിത്സയിലുള്ള കാക്കവയല്‍ സ്വദേശി (62), ജൂലൈ 15 മുതല്‍ ചികിത്സയിലുള്ള വേലിയമ്പം സ്വദേശി (24), വെങ്ങപ്പള്ളി സ്വദേശി (26), കണിയാമ്പറ്റ സ്വദേശി (23) എന്നിവരാണ് പരിശോധനാ ഫലം നെഗറ്റീവായി ആശുപത്രി വിട്ടത്.
കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 314 ആയി. ഇതുവരെ 131 പേര്‍ രോഗമുക്തി നേടി. ഒരാളാണ് മരണപ്പെട്ടത്. 182 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 178 പേര്‍ ജില്ലയിലും 3 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂരിലുമാണ് ചികിത്സയിലുള്ളത്. ജൂലൈ…
കൽപ്പറ്റ:തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് 5 കണ്ടെയ്മെന്റ് സോണാക്കി ഉത്തരവ്. തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് 1, 2, 3, 4, 10, 11, 12, 13, 15 എന്നിവ നേരത്തേ തന്നെ കണ്ടെയ്മെന്റ് സോണുകൾ ആക്കിയിരുന്നു. അവ കണ്ടെയ്മെന്റ് സോണുകളായി തുടരും
കൽപ്പറ്റ:കേരള ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്ഡില് രജിസ്റ്റര് ചെയ്ത സ്കാറ്റേര്ഡ് വിഭാഗം തൊഴിലാളികള്ക്ക് കോവിഡ്-19 പശ്ചാത്തലത്തില്‍ അനുവദിക്കുന്ന ധനസഹായത്തിന് അപേക്ഷിക്കാനുളള അവസാന തിയ്യതി ആഗസ്റ്റ് 15 വരെ നീട്ടി. ഇതുവരെ അപേക്ഷിക്കാത്തവര് അനുബന്ധരേഖകള് സഹിതം നേരിട്ടോ http://www.boardswelfareassistance.lc.kerala.gov.in എന്ന ലിങ്ക് വഴിയോ തപാല് വഴിയോ അപേക്ഷ സമര്പ്പിക്കാം. കൂടുതല്‍ വിവരങ്ങള്ക്ക് 04936 204344.