വയനാട്ടിൽ 20 കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില് 2630 കിടക്കകള് സജ്ജമായി; സുൽത്താൻ ബത്തേരിയിൽ 522 കിടക്കകൾ
ജില്ലയില് 20 കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലായി 2630 കിടക്കകള് ഇതിനകം സജ്ജീകരിച്ചു. മൂന്ന് സി.എഫ്.എല്.ടി.സികളില് ഉദ്യോഗസ്ഥരുടെ വിന്യാസം പൂര്ത്തിയായി. 10 ഡോക്ടര്മാര്, 16 സ്റ്റാഫ് നേഴ്സ്, 3 ഫാര്മസിസ്റ്റ്, 10 ഗ്രേഡ് 2 ജീവനക്കാര് എന്നിങ്ങനെയാണ് മൂന്ന് സി.എഫ്.എല്.ടി.സികളിലായി നിയമിച്ചത്. 5819 കിടക്കകളുടെ സൗകര്യത്തില് 54 കേന്ദ്രങ്ങള് സി.എഫ്.എല്.ടി.സികളാക്കുന്നതിന് ജില്ലയില് കണ്ടെത്തിയിട്ടുണ്ട്. നിലവില് കോവിഡ് ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിക്കു കീഴിലുള്ള മാനന്തവാടി വയനാട് സ്ക്വയര് സി.എഫ്.എല്.ടി.സിയിലും ദ്വാരക പാസ്റ്ററല് സെന്ററിലുമാണ് ഇപ്പോള് രോഗികളെ ചികിത്സിക്കുന്നത്….