സുൽത്താൻ ബത്തേരി ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ കൊവിഡ് 19 ശ്രവ പരിശോധനക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി;ഇനി റിസൽറ്റ് മൂന്ന് മണിക്കൂർ കൊണ്ട് കിട്ടും
സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി വൈറോളജി ലാബിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ ഐ.സി.എം.ആറിന്റെ അംഗീകാരത്തോടുകൂടിയുള്ള കൊവിഡ്ശ്രവ പരിശോധന ഉടൻ ആരംഭിക്കും. പി.സി.ആർ മെഷീന റിയും മറ്റും ലാബിൽ സജ്ജീകരിച്ചുകഴിഞ്ഞു. ആവ ശ്യമായ ടെക്‌നിഷ്യൻസും ഡോക്ടർമാരും സജ്ജമാ യിക്കഴിഞ്ഞു. ഇനി അന്തിമമായി ഐ.സി.എം.ആറിന്റെ അനുവാദം കൂടി കിട്ടിയാൽ ലാബിൽ ശ്രവ പരിശോധന തുടങ്ങും. നിലവിൽ വയനാട് ജില്ലയിൽ നിന്നുള്ള കൊവിഡ് 19 ശ്രവ പരിശോധന ജില്ലക്ക് പുറത്ത് നിന്നാണ് നടത്തി വന്നി…
