ജില്ലാ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ച ഒരു രോഗിക്ക് കൂടി പ്ലാസ്മ ചികിത്സ നല്‍കി. പേര്യ സ്വദേശിയായ 46 കാരനാണ് പ്ലാസ്മ നല്‍കിയത്. ജൂലൈ 21 ന് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പി നല്‍കിയതിനുശേഷം പുരോഗതിയുണ്ടെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.
ജില്ലയില്‍ പ്ലാസ്മ തെറാപ്പിക്ക് വിധേയനാകുന്ന രണ്ടാമത്തെ വ്യക്തിയാണ് പേര്യ സ്വദേശി. കഴിഞ്ഞ ദിവസം തൊണ്ടര്‍നാട് സ്വദേശിയായ യുവാവിന് പ്ലാസ്മ നല്‍കിയിരുന്നു.