സുൽത്താൻ ബത്തേരി ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ കൊവിഡ് 19 ശ്രവ പരിശോധനക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി;ഇനി റിസൽറ്റ് മൂന്ന് മണിക്കൂർ കൊണ്ട് കിട്ടും

സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി വൈറോളജി ലാബിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ ഐ.സി.എം.ആറിന്റെ അംഗീകാരത്തോടുകൂടിയുള്ള കൊവിഡ്ശ്രവ പരിശോധന ഉടൻ ആരംഭിക്കും. പി.സി.ആർ മെഷീന
റിയും മറ്റും ലാബിൽ സജ്ജീകരിച്ചുകഴിഞ്ഞു. ആവ
ശ്യമായ ടെക്‌നിഷ്യൻസും ഡോക്ടർമാരും സജ്ജമാ
യിക്കഴിഞ്ഞു. ഇനി അന്തിമമായി ഐ.സി.എം.ആറിന്റെ
അനുവാദം കൂടി കിട്ടിയാൽ ലാബിൽ ശ്രവ പരിശോധന
തുടങ്ങും.
നിലവിൽ വയനാട് ജില്ലയിൽ നിന്നുള്ള കൊവിഡ്
19 ശ്രവ പരിശോധന ജില്ലക്ക് പുറത്ത് നിന്നാണ് നടത്തി വന്നി
രുന്നത്. ഇത് പരിശോധന ഫലങ്ങൾ വൈകുന്നതിന്
കാരണമാകുകയും വളരെയധികം പ്രതിസന്ധി സൃഷ്ട്ടി
ക്കുകയും ചെയ്തിരുന്നു. നിരീക്ഷണകാലം കഴിഞ്ഞ ആളു
കൾക്ക് പരിശോധന ഫലം പെട്ടന്ന് അറിഞ്ഞ് അവരെ സുരക്ഷിത
സ്ഥാനത്തേക്ക് മാറ്റാൻ സാധിക്കാത്ത സ്ഥിതിവിശേഷവും
രോഗലക്ഷണമില്ലാതിരുന്നിട്ടും പരിശോധന
ഫലം വരുമ്പോൾ പലരും രോഗബാധിതരാകുന്ന
സാഹചര്യം ഉണ്ടായിരുന്നു. ഈ സാഹചര്യത്തി

ലാണ് ബത്തേരിയിലെ ലാബിൽ ശ്രവ പരിശോധന നടത്തുന്ന
തിന് വേണ്ട നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിച്ചത്.
നിലവിൽ ട്രൂനാറ്റ് പരിശോധന സൗകര്യമുള്ള
ഇവിടെ പി.സി.ആർ മെഷിനറീകൂടി വരുന്നതോടെ
ഒരു ദിവസം ഇരുനൂറോളം പേരുടെ ശ്രവ പരിശോധന
ഫലം പുറത്ത് വിടാനാകും .തുടക്കത്തിൽ രണ്ട് ഷിഫ്റ്റു
കളിലായി 96 ശ്രവ സാമ്പിളുകളുടെ പരിശോധന ഫല
മാണ് ലഭിക്കുക. ഒരു ഷിഫ്റ്റിൽ നാല് ടെക്‌നീഷ്യൻസു
ം ഒരു റിസർച്ച് ഓഫീസറുമടക്കം അഞ്ച് പേരാണ്
ഉണ്ടാവുക. ശ്രവ പരിശോധനയുടെ റിസൽറ്റ് മൂന്ന്
മണിക്കൂർ കൊണ്ട് കിട്ടും.
എമർജൻസി ഓപ്പറേഷനുമായി ബന്ധപ്പെട്ട കേസുക
ളിലും അസ്വഭാവിക മരണങ്ങളിലും ട്രൂനാറ്റി
ലൂടെ കൊവിഡ് ടെസ്റ്റ് ഇവിടെ നടത്തി വരുന്നുണ്ട്.
ഇവക്ക് പുറമെ കുരങ്ങ് പനിക്കുള്ള കെ.എഫ്.ഡി.പരിശോധന
വൈറോളജി ലാബിൽ നടക്കുന്നുമുണ്ട്. പി.സി.ആർ
മെഷീൻ ലാബിൽ സജ്ജീകരിച്ചതോടെ ലാബ് സമ്പൂർണ
മായും കാര്യക്ഷമമായിതീരും. കൊവിഡ് 19
ശ്രവ പരിശോധനക്കുള്ള അനുമതി കിട്ടിയാലുടൻ തന്നെ
ലാബിന്റെ ഉദ്ഘാടനം ഏറ്റവും അടുത്തദിവസം തന്നെ
നടക്കും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യ
ത്തിൽ ഐ.സി.എം.ആറിന്റെ അനുമതി ഉടൻ ലഭിക്കുമെ
ന്നാണ് കരുതുന്നത്.