സുൽത്താൻ ബത്തേരി ടൗണിൽ ഒമ്പത് പേർക്ക് കൊവിഡ്;നഗരം ആശങ്കയിൽ
സുൽത്താൻ ബത്തേരി : കഴിഞ്ഞ ദിവസം രണ്ട് പേർക്ക് കൊവിഡ് രോഗലക്ഷണം കണ്ടെത്തിയ പലചരക്ക് മൊത്തവിതരണ കടയായ മലബാർ ട്രേഡിംഗ് കമ്പനിയിലെ ഒമ്പത് തൊഴിലാളികൾക്ക് കൂടി കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടതോടെ ബത്തേരിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന.ഇതോടെ ബത്തേരി ടൗൺ ഉൾപ്പെടെ മൂന്ന് ഡിവിഷനുകൾ കണ്ടെയ്‌മെന്റ് സോണാക്കിക്കൊണ്ട് ജില്ലാ കലക്ടർ ഉത്തരവിട്ടു. ഇന്നലെ നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ഒമ്പത് പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരികരിച്ചത്. കൊവിഡ് രോഗ ലക്ഷണങ്ങൾ രണ്ട് പേർക്ക് നേരത്തെ കണ്ടതിനെ തുടർന്ന് വെള്ളിയാഴ്ച…