കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു
അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 13 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 13 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
സുൽത്താൻ ബത്തേരി:വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ലാര്‍ജ് കമ്യൂണിറ്റി ക്ലസറ്ററാവാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. ഇവിടെ ഒരു വലിയ വ്യാപാര സ്ഥാപനത്തിലെ 15 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സ്ഥാപന ജീവനക്കാരുമായുള്ള സമ്പര്‍ക്കത്തില്‍ 300ലധികം പേര്‍ വരുമെന്നാണ് കണക്കു കൂട്ടുന്നത്. ഇവരെയെല്ലാം കണ്ടെത്തി അടിയന്തരമായി പരിശോധന നടത്തി വരികയാണിപ്പോള്‍. വാളാട് ഒരു കുടുംബത്തിലെ എട്ട് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ സമ്പര്‍ക്കത്തിലുള്ള 110 പേരുടെ സാമ്പിള്‍ പരിശോധന നടത്തുന്നുണ്ട്.
സുൽത്താൻ ബത്തേരിയിൽ പ്രവർത്തിക്കുന്ന മലബാർ ട്രേഡിംഗ് കമ്പനിയുടെ ലൈസൻസ് ബത്തേരി നഗരസഭ റദ്ദാക്കിയിരിക്കുന്നു. കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് ലംഘിക്കും വിധം കച്ചവടം നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതുകൊണ്ടുംസ്ഥാപനത്തിൽ വേണ്ട മുൻകരുതൽ നിർദ്ദേശളും മാനദണ്ഡങ്ങളും പാലിക്കാതെ കച്ചവടം നടത്തിയതായും കണ്ടെത്തിയതിനാലാണ് ലൈസൻസ് റദ്ദാക്കുന്നതെന്ന് ചെയർമാൻ റ്റി എൽ സാബു പറഞ്ഞു.
തവിഞ്ഞാല്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. വാളാട് സമ്പര്‍ക്ക വ്യാപനം: മരണാനന്തര- വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത എല്ലാവരും ബന്ധപ്പെടണം തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് സമ്പര്‍ക്ക വ്യാപനത്തിന് കാരണമായ മരണാനന്തര ചടങ്ങിലും വിവാഹ ചടങ്ങിലും പങ്കെടുത്ത എല്ലാവരും നിര്‍ബന്ധമായും ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. രണ്ട് ചടങ്ങുകളിലും പങ്കെടുത്ത എല്ലാവരെയും അടിയന്തര പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും ആരും റിപ്പോര്‍ട്ട് ചെയ്യാതിരിക്കരുതെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. 49 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 401 ആയി. ഇതില്‍ 251 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 149 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 141 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു….
സുൽത്താൻ ബത്തേരിയിലെ മലബാര്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരായ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജൂലൈ 5 മുതല്‍ ഈ വ്യാപാര സ്ഥാപനത്തില്‍ വന്ന മുഴുവന്‍ പേരും അടിയന്തരമായി അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. സമ്പര്‍ക്കമുള്ളവരുടെ കോവിഡ് പരിശോധന നടത്തേണ്ടത് അനിവാര്യമായതിനാല്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നത് വ്യക്തിപരമായും കുടുംബപരമായും സാമൂഹികമായും വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് കലക്ടര്‍ പറഞ്ഞു. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് 300 ലധികം പേരുടെ സാമ്പിളുകള്‍…
സുൽത്താൻ ബത്തേരി:ആംബുലൻസ് ഡ്രൈവർ കൊവിഡ് രോഗിയെ മനപ്പൂർവ്വം കൊണ്ടുപോയെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഡ്രൈവർ കൊവിഡ് രോഗം ബാധിച്ച ഒരുപാട് രോഗികളെ ആംബുലൻസിൽ കൊണ്ടുപോയതായി വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. കൊ വിഡ് സ്ഥിതികരിച്ച ആളുകളെ സ്വകാര്യ ആംബുലൻസിൽ കൊണ്ടുപോകില്ല .ജില്ലാ ഭരണകൂടം ഏർപ്പാടാക്കുന്ന ആംബുലൻസിൽ മാത്രമാണ് ഇവരെ കൊണ്ടുപോവുക. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എമർജൻസി ചികിത്സക്കായി രോഗിയെ കൊണ്ടുപോകാനുണ്ടെന്ന് പറഞ്ഞതി അടിസ്ഥാനത്തിലാണ് ഈ പറയുന്ന ആംബുലൻസ് ഡ്രൈവർ…
വയനാട് തവിഞ്ഞാലില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 40 പേര്‍ക്ക് കൂടി പനി ലക്ഷണങ്ങള്‍ കണ്ടതോടെ പ്രദേശത്ത് കൂടുതല്‍ ആന്റിജന്‍ പരിശോധനകള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഈ മാസം 19ന് നടന്ന മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പനി ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പ്രദേശത്തെ എട്ടുപേരില്‍ പരിശോധന നടത്തിയപ്പോഴാണ് ഏഴുപേര്‍ക്കും വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്.
സുൽത്താൻബത്തേരി: കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നൂറോളം ആളുകൾക്ക് കൊവിഡ് ടെസ്റ്റ് നടത്തും. സുൽത്താൻ ബത്തേരി സർവ്വജന സ്കൂളിൽ വെച്ചാണ് ടെസ്റ്റ് നടക്കുന്നത്. ഇതിനായി പ്രത്യേക മെഡിക്കൽ സംഘം സർവ്വജന എത്തി . മലബാർ ട്രേഡിങ് കമ്പനി വഴി സമ്പർക്കത്തിൽ ഏർപ്പെട്ട വർക്കും, ആംബുലൻസ് ഡ്രൈവറുടെ സംബർക പട്ടികയിൽ ഉള്ളവർക്കുമാണ് ടെസ്റ്റ് നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ബത്തേരിയിൽ ആംബുലൻസ് ഡ്രൈവർ അടക്കം 18 പേർ ക്ക് കൊവിഡ് സ്ഥിതികരിച്ചിരുന്നു.
സുൽത്താൻബത്തേരിയിൽ കൊവിഡ് ബാധിച്ച ആംബുലൻസ് ഡ്രൈവർ നഗരത്തിൽ ഒട്ടോയും ഓടിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നു. കൊവിഡ് രോഗികളെ അടക്കം കൊണ്ടുപോകുന്ന ആംബുലൻസ് ഡ്രൈവറാണ് നഗരത്തിൽ ഓട്ടോ ഓടിച്ചതെന്നാണ് അറിയുന്നത്. വിനായക ആശുപത്രിക്ക് മുൻപിലുള്ള ഓട്ടോ സ്റ്റാൻഡിൽ യാത്രക്കാരെ കയറ്റിയാണ് യാത്ര ചെയ്തത്. സുൽത്താൻബത്തേരിയിൽ കടുത്ത ആശങ്ക നിലനിൽക്കുമ്പോഴാണ് ഇങ്ങനെയുള്ള സംഭവമുണ്ടായത്. സുൽത്താൻബത്തേരിയിൽ ഇന്നലെവരെ 18 കൊവിഡ് രോഗികളാണ് റിപ്പോർട്ട് ചെയ്തത്