തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണുകള്‍
തൊണ്ടര്‍നാട്, എടവക ഗ്രാമപഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പ്രഖ്യാപിച്ചു. വാളാട് പ്രദേശത്ത് ആശങ്കാജനകമായ രീതിയില്‍ കോവിഡ് വ്യാപനത്തിനിടയായ മരണാനന്തര- വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തവര്‍ ഈ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലുമുള്ള പശ്ചാത്തലത്തിലാണ് തീരുമാനം. വാളാട് ഉള്‍പ്പെടുന്ന തവിഞ്ഞാല്‍ പഞ്ചായത്തും നിലവില്‍ പൂര്‍ണമായും കണ്ടെയ്ന്‍മെന്റാണ്. ഇവിടങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഉണ്ടാവുകയെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവിടങ്ങളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍…