വെള്ളമുണ്ട പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു

വെള്ളമുണ്ട പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിനെ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇവിടെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് ആയിരുന്നു

Read More

വയനാട്ടിൽ 43 പേര്‍ക്കു കൂടി കോവിഡ്: എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ 9 പേര്‍ക്ക് രോഗമുക്തി

വയനാട്ടിൽ 43 പേര്‍ക്കു കൂടി കോവിഡ്: എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ 9 പേര്‍ക്ക് രോഗമുക്തി വയനാട് ജില്ലയില്‍ ഇന്ന് 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 497 ആയി. ഇതില്‍ 278 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 218 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 210 പേരും കോഴിക്കോട് മെഡിക്കല്‍…

Read More

വയനാട്ടിലെ നാല് തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ സമ്പൂര്‍ണ ലോക്ഡൗൺ

കൽപ്പറ്റ:ജില്ലയിലെ തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും ഇന്ന് (ജൂലൈ 29) രാത്രി 12 മണി മുതല്‍ ആഗസ്റ്റ് 5 ന് രാവിലെ 6 മണി വരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ നിന്നും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒഴികെ യാതൊരുവിധ യാത്രകളും അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവില്‍ വ്യക്തമാക്കി. മെഡിക്കല്‍ അത്യാവശ്യങ്ങള്‍, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അത്യാവശ്യ വസ്തുക്കളുടെ ചരക്ക് നീക്കം എന്നിവ മാത്രമാണ്…

Read More

തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് പ്രദേശത്ത് 26 പേർക്ക് കൂടെ കൊവിഡ് സ്ഥിരീകരിച്ചതായി സൂചന

കൽപ്പറ്റ: തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് പ്രദേശത്ത് 26 പേർക്ക് കൂടെ കൊവിഡ് സ്ഥിരീകരിച്ചതായി സൂചന. ആൻറിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതായി അറിയാന്‍ കവിയുന്നത്. മുന്‍പ് 50 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് കൂടുതൽ പരിശോധന നടക്കും. വാളാട് പ്രദേശത്ത് മരണാന്തര ചടങ്ങിലും വിവാഹത്തിലും ചടങ്ങിലും പങ്കെടുത്തവർക്കും, ഇവരുടെ ബന്ധുക്കൾക്കും ഇവരുമായി ബന്ധപ്പെട്ടവർക്കുമാണ് രോഗബാധയുള്ലതായി അറിയാന്‍ കഴിയുന്നത്. നിലവില്‍ തവിഞ്ഞാൽ പഞ്ചായത്തിലെ എല്ലാ വാർഡുകളെയും നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയില്‍ കഴിഞ്ഞ ദിവസം 53 പേര്‍ക്കാണ് കൊവിഡ്…

Read More

വയനാട്ടിലേക്കുള്ള മൂന്ന് ചുരങ്ങളിൽ ചരക്ക് ഗതാഗതത്തിന് മാത്രം അനുമതി; നിയന്ത്രണം ശക്തമാക്കി

വയനാട്ടിൽ കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ചുരങ്ങളിൽ നിയന്ത്രണം ശക്തമാക്കി ജില്ലാ ഭരണകൂടം. വയനാട്ടിലേക്കുള്ള മൂന്ന് ചുരങ്ങളിൽ ഇനി മുതൽ ചരക്കു ഗതാഗതത്തിന് മാത്രമായിരിക്കും അനുമതി. പേരിയ, പാൽചുരം, കുറ്റ്യാടി ചുരങ്ങളിലൂടെ ചരക്കുവാഹനങ്ങളും മെഡിക്കൽ ആവശ്യങ്ങൾക്കുള്ള വാഹനങ്ങളും മാത്രമേ കടത്തിവിടു. യാത്രക്കാർക്ക് താമരശ്ശേരി ചുരം വഴി കടന്നുപോകാം. മറ്റ് മൂന്ന് ചുരങ്ങളിലൂടെ ഇവർക്ക് യാത്രാനുമതി ഉണ്ടായികിക്കില്ല പനമരത്തെ മത്സ്യ-മാംസ മാർക്കറ്റും പച്ചക്കറി കടകളും ആരോഗ്യ വകുപ്പ് അടപ്പിച്ചു. വാളാട് മരണവീട് സന്ദർശിച്ച രണ്ട് പേർ മാർക്കറ്റിൽ ജോലി…

Read More

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സുൽത്താൻ ബത്തേരി കെ.എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടർ മരിച്ചു

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സുൽത്താൻ ബത്തേരി കെ.എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടർ മരിച്ചു. കോട്ടയം മുരുക്കുംവയൽ കരുംനിലം കല്ലുക്കുന്നേൽ വീട്ടിൽ കെ. ആർ രഞ്ജിത്ത് (30) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 7 മണിയോടെ സുൽത്താൻ ബത്തേരി കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് മുന്നിൽ ബത്തേരി – പുൽപ്പളളി റോഡിൽ വെച്ചാണ് രഞ്ജിത്തിനെ കാറിടിച്ച് തെറിപ്പിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് ക്വാട്ടേഴ്സിലേക്ക് മടങ്ങുന്നതിന്നിടെ സാധനം വാങ്ങാൻ കടയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്….

Read More

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പേരിയ, പാല്‍ചുരം, പക്രംതളം (കുറ്റ്യാടി) ചുരങ്ങളില്‍ ചരക്ക് വാഹനങ്ങള്‍ക്കു മാത്രം അനുമതി;കലക്ടർ

ജില്ലയിലെ പേരിയ, പാല്‍ചുരം, പക്രംതളം (കുറ്റ്യാടി) ചുരങ്ങളില്‍ ഇനിയോരു അറിയിപ്പുണ്ടാകുന്നതു വരെ ഗതാഗതം പരിമിതപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ചരക്കു വാഹനങ്ങള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്കു മാത്രമാണ് ഗതാഗതത്തിന് അനുമതി. മറ്റ് അത്യാവശ്യ യാത്രക്കാര്‍ താമരശ്ശേരി ചുരം വഴി പോകണം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഗതാഗത നിയന്ത്രണം.

Read More

അമ്പലയവയിലും സമ്പർക്കമെന്ന് സംശയം; 98 പേരുടെ ശ്രവപരിശോധന നടത്തി

അമ്പലവയൽ: സുൽത്താൻ ബത്തേരിയിലെ മലബാർ ട്രേഡിംഗ് കമ്പനിയിലെ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി അമ്പലവയലിലെ കടകളിലും സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ അമ്പലവയലിലും മുൻകരുതൽ പ്രതിരോധമെന്ന നിലയിൽ ശ്രവപരിശോധന നടത്തി. ഇയാളുമായി സമ്പർക്കമുണ്ടായി എന്ന് കണ്ടെത്തിയ ആളുകളിൽ 98 പേരുടെ ശ്രവമാണ് പരിശോധിച്ചത്. എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ് ആണന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേ സമയം കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയിൽ നിന്നും സമ്പർക്കത്തിൽ നിന്നും രോഗം ബാധിച്ചയാൾ അ്മ്പലവയൽ കുടുംബാരോഗ്യ കേന്ദ്രം ചികിൽസാർത്ഥം സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ട് ഡോക്ടർമാരടക്കം…

Read More

സുൽത്താൻ ബത്തേരി നഗരത്തിലെ ഹോട്ടലുകൾ അഞ്ചുമണിവരെയെ പ്രവർത്തിക്കുന്നുള്ളു എന്ന പ്രചരണം അടിസ്ഥാന രഹിതമാണന്ന് കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ

സുൽത്താൻ ബത്തേരി: നഗരത്തിലെ ഹോട്ടലുകൾ അഞ്ചുമണിവരെയെ പ്രവർത്തിക്കുന്നുള്ളു എന്ന പ്രചരണം അടിസ്ഥാന രഹിതമാണന്ന് കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ സുൽത്താൻ ബത്തേരി താലൂക്ക് കമ്മറ്റി ഭാരാഹികൾ അറിയിച്ചു. സർക്കാർ ജീവനക്കാർ ഉൾപ്പടെ ഉൾപ്പടെ നൂറുകണക്കിന് ആളുകൾ ഭക്ഷണം കഴിക്കാൻ ആശ്രയിക്കുന്നത് ഹോട്ടലുകളെയാണ്. അതിനാൽ ജില്ലാകളടക്ടറുമായി നടത്തിയ ചർച്ചയുടെ അടി്സ്ഥാനത്തിൽ രാത്രി പത്ത് മണിവരെ പാർസൽ നൽകുന്നതായും 9മണിവരെ സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിൽ ഇരുത്തിയും ഭക്ഷണം നൽകിവരുന്നതായും ഭാരവാഹികളായ അനീഷ് ബി. നായർ, അരവിന്ദൻ, കൽദൂം,…

Read More

നിര്യാതനായി ഷിഹാബുദ്ദീൻ 28

സുൽത്താൻബത്തേരി: മലവയൽ പറമ്പിൽ അബ്ദുൽ കരീമിൻ്റെ മകൻ ഷിഹാബുദ്ദീൻ 28 നിര്യാതനായി ഭാര്യ :ഷാഹിന മാതാവ് :പാത്തുമ്മ സഹോദരങ്ങൾ :മൈമൂന,ജസീല ,സുലൈഖ കബറടക്കം ഇന്ന് രാവിലെ 9. 30 ന് മലവയൽ ജുമാമസ്ജിദ് കബർസ്ഥാനിൽ

Read More