കോവിഡ്; നിയന്ത്രണങ്ങളുമായി ജനം സഹകരിക്കണം- മന്ത്രി ടി.പി രാമകൃഷ്ണൻ. ജില്ലയില്‍ മൂന്ന് ക്ലസ്റ്ററുകളിൽ പരിശോധനകള്‍ വര്‍ധിപ്പിക്കും
കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുമായി ജനം പൂര്‍ണമായി സഹകരിക്കണമെന്ന് തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭ്യാര്‍ഥിച്ചു. അസൗകര്യങ്ങള്‍ സ്വാഭാവികമാണ്. സാഹചര്യങ്ങളുടെ പ്രത്യേകത മനസ്സിലാക്കി എല്ലാവരും സഹകരിച്ചാലേ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനാകൂ. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും യോജിച്ചു നില്‍ക്കുന്ന ഘട്ടമാണിത്. വയനാട്ടിലും ഈ യോജിപ്പ് നല്ലതു പോലെയുണ്ടെന്നും കലക്ടറേറ്റില്‍ നടന്ന കോവിഡ് അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. വിവാഹ ചടങ്ങുകള്‍ക്കും മറ്റും കര്‍ശന നിയന്ത്രണം വരുത്തിയേ തീരൂ….