കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറുടെ മരണത്തിന്നിടയാക്കിയ, ഇടിച്ചിട്ട് നിര്‍ത്താതെപോയ വാഹനവും ഡ്രൈവറെയും സുൽത്താൻബത്തേരി പോലീസ് പിടികൂടി
കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറുടെ മരണത്തിന്നിടയാക്കിയ, ഇടിച്ചിട്ട് നിര്‍ത്താതെപോയ വാഹനവും ഡ്രൈവറെയും സുൽത്താൻബത്തേരി പോലീസ് പിടികൂടി. വാഹനം ഓടിച്ച കുപ്പാടി കടമാഞ്ചിറ ചെട്ട്യാങ്കണ്ടി പി.കെ. ജിനേഷ് (39)നെ അറസ്റ്റ് ചെയ്തു. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കോട്ടയം മുരുക്കുംവയല്‍ കല്ലുക്കുന്നേല്‍ വീട്ടില്‍ കെ.ആര്‍. രഞ്ജിത്ത് (30) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച മരിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് മുന്നിലെ ബത്തേരി-പുല്പള്ളി റോഡിലാണ് അപകടമുണ്ടായത്. ബത്തേരി ഡിപ്പോയിലെ കണ്ടക്ടറായ രഞ്ജിത്ത് ജോലി കഴിഞ്ഞ്…