സുൽത്താൻ ബത്തേരിക്കടുത്ത ഗോവിന്ദൻ മൂലയിൽ ഡിഗ്രി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരിക്കടുത്ത ഗോവിന്ദൻ മൂലയിൽ ഡിഗ്രി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലവയൽ ഗോവിന്ദൻ മൂല മണിമല മനോരാജൻ്റെ മകൾ ശ്രീഷ്ണ പ്രകൃതി(19) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് വീടിനികത്ത് മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടത് . പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.അമ്പലവയൽ പോലീസ് ഇൻക്വസ്റ്റ് നടത്തി.അമ്മ: ശ്രിജ സഹോദരി: രേഷ്മ

Read More

വയനാട്ടിൽ ഇതുവരെ 15 തദ്ദേശ സ്ഥാപനങ്ങളിലെ 147 വാര്‍ഡുകളാണ് ഇപ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായുള്ളത്

വയനാട്ടിൽ ഇതുവരെ 15 തദ്ദേശ സ്ഥാപനങ്ങളിലെ 147 വാര്‍ഡുകളാണ് ഇപ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായുള്ളത് മാനന്തവാടി നഗരസഭ (36 ഡിവിഷനുകള്‍), എടവക പഞ്ചായത്ത് (20 വാര്‍ഡുകള്‍), തൊണ്ടര്‍നാട് (15), വെള്ളമുണ്ട (21), തവിഞ്ഞാല്‍ (22) എന്നിവിടങ്ങളിലെ എല്ലാ വാര്‍ഡകളും കണ്ടെയ്ന്‍മെന്റ് പരിധിയിലാണ്. സുല്‍ത്താന്‍ ബത്തേരി നഗരസഭ (15, 23, 24), പുല്‍പ്പള്ളി പഞ്ചായത്ത് (4), തിരുനെല്ലി (15), കണിയാമ്പറ്റ (5), പടിഞ്ഞാറത്തറ (1, 8, 12, 13, 16), നൂല്‍പ്പുഴ (14, 15, 16, 17), നെന്മേനി (1),…

Read More

വയനാട്ടിൽ 19 പേര്‍ക്ക് കൂടി കോവിഡ്; 19 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 689 ആയി. ഇതില്‍ 337 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 351 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 336 പേര്‍ ജില്ലയിലും 15 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: വാളാട് സമ്പര്‍ക്കത്തിലുള്ള 17…

Read More

വയനാട്ടിൽ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

പൊഴുതന ഗ്രാമപഞ്ചായത്തിലെ 1, 2, 3, 4, 5, 6, 10, 11, 12, 13 വാര്‍ഡുകളും കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 15, 16, 17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കി. അഞ്ചാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി തുടരും.

Read More

വയനാട്ടിൽ ചുണ്ടേൽ ട്ടൗണിൽ വാഹനാപകടം:പതിനഞ്ചുകാരൻ മരിച്ചു

കൽപ്പറ്റ: ചുണ്ടേൽട്ടൗണിൽ വെച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 2.40 ന്ന് കൽപ്പറ്റ ഭാഗത്ത് നിന്നും ഓടിച്ചു വന്ന വെള്ളിമൂങ്ങയും, വൈത്തിരി ഭാഗത്തു നിന്നു വന്ന സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ സ്കൂട്ടർ യാത്രികനായ മുട്ടിൽ പാറക്കൽ പരിയാരം വൈഷ്ണവം വീട്ടിൽ വൈഷ്ണവ് (15) മരിച്ചു. സഹോദരൻ സൗരവ് (13), സഹയാത്രികനായ ജിലൻ (18) എന്നിവരെ പരിക്കുകളോടെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

കൊവിഡ് സ്ഥിരീകരിച്ച പൊഴുതനയിലെ പച്ചക്കറി വിതരണക്കാരൻ കടകളിൽ കയറിയെന്ന് സംശയം; ലക്കിടി ഗൈയ്റ്റ് മുതൽ വൈത്തിരി പഞ്ചയാത്ത് ജംഗ്ഷൻ വരെയുള്ള 20ഓളം കടകൾ അടച്ചിടാൻ ഉത്തരവ്

വൈത്തിരി: ലക്കിടി ഗൈയ്റ്റ് മുതൽ വൈത്തിരി പഞ്ചയാത്ത് ജംഗ്ഷൻ വരെയുള്ള 20ഓളം കച്ചവട സ്ഥാപനങ്ങളിൽ രണ്ട് ദിവസം അടച്ചിട്ട് വ്യാപാരികൾ നിരീക്ഷണത്തിൽ കഴിയണം. കൊവിഡ് സ്ഥിരീകരിച്ച പൊഴുതനയിലെ പച്ചക്കറി വിതരണക്കാരൻ ഈ സ്ഥാപനങ്ങളിൽ ബന്ധപ്പെട്ടതിനെ തുടർന്നാണ് നടപടി എന്ന് വൈത്തിരി പഞ്ചയാത്ത് പ്രസിഡന്റ് ഉഷാകുമാരി അറിയിച്ചു

Read More

വയനാട്ടിൽ മന്ത്രവാദത്തിന്‍റെ മറവിൽ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ; പെൺകുട്ടിക്ക് ബാധയുണ്ടെന്നും അത് ഒഴിപ്പിക്കണമെന്നും ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം

കൽപ്പറ്റ: മന്ത്രവാദത്തിന്റെ മറവിൽ 17 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വള്ളിയൂർക്കാവ് കണ്ണിവയൽ ആദിവാസി കോളനിയിലെ വിനീത് (43) ആണ് അറസ്റ്റിലായത്. മറ്റൊരു പെൺകുട്ടിയെ സമാന രീതിയിൽ പീഡിപ്പിക്കാൻ ശ്രമിക്കുകയും കയറി പിടിക്കുകയും ചെയ്തതിന് ഇയാൾക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിക്ക് ബാധയുണ്ടെന്നും അത് ഒഴിപ്പിക്കണമെന്നും ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും, പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തത്.പ്രതി വർഷങ്ങളായി മന്ത്രവാദ ക്രിയകൾ നടത്തിവന്നിരുന്നതായി കോളനിക്കാർ പറയുന്നുണ്ട്. ബാധയൊഴിപ്പിക്കലും,…

Read More

വാളാട് നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ച ആദിവാസി യുവാവിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

വാളാട് നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ച ആദിവാസി യുവാവിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്.എടത്തന കോളനിവാസി കെ.സി ചന്ദ്രന്റെ ട്രൂനാറ്റ് ഫലമാണ് നെഗറ്റീവ് ആയത്.

Read More

വാളാട് സമ്പര്‍ക്കത്തില്‍പെട്ടവര്‍ കടകള്‍ സന്ദര്‍ശിച്ചുവെന്ന് സംശയം; കമ്പളക്കാട്ടിൽ കടകൾ അടപ്പിച്ചു

കമ്പളക്കാട് കൂത്ത്പറമ്പ് സ്റ്റോര്‍, സി റ്റി എം വെജിറ്റബിള്‍സ്, എസ്പി ചിക്കന്‍ സ്റ്റാള്‍ എന്നി കടകള്‍ ആരോഗ്യ വകുപ്പ് അടപ്പിച്ചു. വാളാട് സമ്പര്‍ക്കത്തില്‍പെട്ടവര്‍ ഈ കടകള്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് നടപടി. വരദൂരില്‍ കൊവിഡ് സ്ഥിരീകരിച്ച നര്‍കോട്ടിക് സെല്‍ ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള കണിയാമ്പറ്റ പഞ്ചായത്ത് പത്താംവാര്‍ഡ് പറളിക്കുന്നിലെ 4 കുടുംബങ്ങള്‍ ക്വാറന്റീനിലാണ്.സമ്പര്‍ക്ക പട്ടികയില്‍ പ്രദേശത്തെ മറ്റു ചിലര്‍ കൂടി ഉള്‍പ്പെട്ടതായി സംശയമുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

Read More

സുൽത്താൻബത്തേരി നഗരസഭ കൂടുതൽ നിയന്ത്രണങ്ങൾ നഗരത്തിൽ കൊണ്ട് വരുന്ന തീരുമാനം പിൻവലിക്കണം; കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ബത്തേരി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു

സുൽത്താൻബത്തേരി നഗരസഭകണ്ടൈൻമെൻ്റ് സോണായി പ്രഖ്യാപിക്കുകയും കൂടുതൽ നിയന്ത്രണങ്ങൾക്ക് വേണ്ടി രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ കടകൾ തുറന്നു പ്രവർത്തിക്കാൻ നിർദ്ദേശം നൽകുകയും ചെയ്ത നഗരസഭാ തീരുമാനം പിൻവലിക്കണമെന്നും കടകൾ പ്രവർത്തിക്കേണ്ട സമയം രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ഏഴ് മണി വരെയായി പുന:ക്രമീകരിക്കണമെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ബത്തേരി ഏരിയാ കമ്മറ്റി അധികൃതരോടാവശ്യപ്പെട്ടു -സാമ്പത്തിക നഷ്ടം മൂലം വ്യാപാരം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കാത്ത ഈ അവസ്ഥയിൽ…

Read More