വയനാട്ടിൽ 14 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ 40 പേര്‍ക്ക് രോഗ മുക്തി
വയനാട് ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 40 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 751 ആയി. ഇതില്‍ 394 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 356 പേരാണ് ചികിത്സയിലുള്ളത്. 338 പേര്‍ ജില്ലയിലും 18 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ…