കല്ലൂർ പുഴ കരകവിഞ്ഞു; ഏക്കർകണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിൽ, കർഷകർ ആശങ്കയിൽ
സുൽത്താൻ ബത്തേരി:കല്ലൂർ പുഴ കരകവിഞതിനെ തുടർന്ന് ഏക്കർകണക്കിന് കൃഷിയിടങ്ങളാണ് വെള്ളത്തിൽ ആയിരിക്കുന്നത് . ഇതു മൂലം കർഷകർ ആശങ്കയിലായിരിക്കുകയാണ്. രണ്ടുദിവസമായി തിമിർത്തു പെയ്യുന്ന കനത്ത മഴയിൽ കല്ലുർ പുഴ കരകവിഞ്ഞതിനെ തുടർന്നാണ് കൃഷിയിടങ്ങൾ വെള്ളത്തിലായത്. കല്ലൂർ ചുള്ളോ പിള്ളിയിൽ മാത്തച്ചൻ്റെ ഒരു ഏക്കർ വരുന്ന ഇഞ്ചി കൃഷിയും , കല്ലൂർ ഭാസ്കരൻ, ശകുനി ഭാസ്കരൻ എന്നിവരുടെ രണ്ടേക്കറോളം വരുന്ന നെൽകൃഷിയുമാണ് വെള്ളത്തിലായത്. കല്ലുമുക്ക് ,കരിടമാട് പ്രദേശങ്ങളിലെ പല കർഷകരുടെയും കൃഷിയിടങ്ങൾ വെള്ളത്തിലാണ്