വയനാട് ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 48 പേര്‍ രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 887 ആയി. ഇതില്‍ 542 പേര്‍ രോഗ മുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു. നിലവില്‍ 343 പേരാണ് ചികിത്സയിലുള്ളത്. 325 പേര്‍ ജില്ലയിലും 18 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വെള്ളമുണ്ട സ്വദേശിനി (55), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി തിരിച്ചെത്തിയ വ്യക്തിയുടെ സമ്പര്‍ക്കത്തിലുള്ള ഒരു ചുള്ളിയോട് സ്വദേശിനി (34), മൂന്ന് കുമ്പളേരി സ്വദേശികള്‍ (53, 52, 48), രണ്ട് നീര്‍ച്ചാല്‍ സ്വദേശികള്‍ (28, 20), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ മൂന്ന് കാരക്കാമല സ്വദേശികള്‍ (59, 28, 55), വാളാട് സമ്പര്‍ക്കത്തിലുള്ള നാല് പുരുഷന്‍മാരും മൂന്ന് സ്ത്രീകളും, നല്ലൂര്‍നാട് ക്യാന്‍സര്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന തോണിച്ചാല്‍ സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക (36), കോവിഡ് ബാധിച്ച് മരണപ്പെട്ട കല്‍പ്പറ്റ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള കാക്കവയല്‍ സ്വദേശി (24), മൂന്ന് കല്‍പ്പറ്റ സ്വദേശികള്‍ (43, 32, 55 ), ജൂലൈ മാസം 22 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അമ്പലവയല്‍ സ്വദേശി (53), കോഴിക്കോട് സ്വകാര്യ ലാബില്‍ രോഗം സ്ഥിരീകരിച്ച പനമരം സ്വദേശി (67), മാടക്കുന്ന് സ്വദേശിനി (35) തുടങ്ങിയവരാണ് രോഗം സ്ഥിരീകരിച്ചവര്‍.
48 പേര്‍ക്ക് രോഗമുക്തി
ചികിത്സയിലായിരുന്ന 31 വാളാട് സ്വദേശികള്‍ (15 പുരുഷന്‍, 9 സ്ത്രീകള്‍, 7 കുട്ടികള്‍), 2 ബത്തേരി സ്വദേശികള്‍, 3 കെല്ലൂര്‍ സ്വദേശികള്‍, 3 പിലാക്കാവ് സ്വദേശികള്‍, 2 ആയിരംകൊല്ലി സ്വദേശികള്‍, വടുവഞ്ചാല്‍, നല്ലൂര്‍നാട്, പുല്‍പ്പള്ളി, മാനന്തവാടി, പനമരം, ചീരാല്‍, മീനങ്ങാടി സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.