വയനാട്ടിൽ ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ കുടുംബ വഴക്ക് കൗണ്‍സിലിംഗിലൂടെ പരിഹരിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് വൈദികന്‍ പീഡിപ്പിച്ചതായി പരാതി

കമ്പളക്കാട്: വയനാട്ടിൽ ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ കുടുംബ വഴക്ക് കൗണ്‍സിലിംഗിലൂടെ പരിഹരിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് വൈദികന്‍ പീഡിപ്പിച്ചതായി പരാതി. പരാതിയെ തുടര്‍ന്ന് ബത്തേരി താളൂര്‍ സ്വദേശിയായ ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടില്‍ (37) നെ കമ്പളക്കാട് സി.ഐ എം.വി പളനിയും സംഘവും അറസ്റ്റ് ചെയ്തു. ഫാമിലി കൗണ്‍സിലര്‍ കൂടിയായ വൈദികന്‍ പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും തമ്മിലുള്ള കുടുംബ വഴക്ക് പരിഹരിച്ച് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും ശേഷം യുവതിയേയും ഭര്‍ത്താവിനേയും തമ്മില്‍ കൂടുതല്‍…

Read More

കോഴിക്കോട് -കൊല്ലഗൽ ദേശീയപാത 766 ൽ മുത്തങ്ങ തകരപ്പാടി പൊൻകുഴി ഭാഗത്ത് ഹൈവേയിൽ കയറിയ വെള്ളം ഇറങ്ങി;ഗതാഗതം പുന:സ്ഥാപിച്ചില്ല

സുൽത്താൻ ബത്തേരി:കോഴിക്കോട് -കൊല്ലഗൽ ദേശീയപാത 766 ൽ മുത്തങ്ങ തകരപ്പാടി പൊൻകുഴി ഭാഗത്ത് കയറിയ വെള്ളം ഇറങ്ങി. പക്ഷെ ഗതാഗതം പുന:സ്ഥാപിക്കാനായിട്ടില്ല. ദേശീയപാതയിൽ വെള്ളം കയറിയ വെള്ളിയാഴ്ച പുലർച്ചെ സംസ്ഥാനത്തേക്ക് എത്തിയ ചരക്കുലോറികളും യാത്രാ വാഹനങ്ങളും വെള്ളം കയറിയതിനെ തുടർന്ന് പൊൻകുഴിക്ക് സമീപം ദേശീയപാതയിൽ തന്നെ നിറുത്തിയിട്ടതിനാൽ വാഹനങ്ങൾക്ക് കടന്നു പോകാൻ പറ്റാത്തതാണ് ഗതാഗതം പുന:സ്ഥാപിക്കാൻ പറ്റാത്തതിന് കാരണം. ചരക്ക് ലോറികളും യാത്രാ വാഹനങ്ങളും ഉൾപ്പടെ 35 വാഹനങ്ങളാണ് ദേശീയ പാതയിൽ നിറുത്തിയിട്ടിരിക്കുന്നത്. വാഹനങ്ങളുടെ ഡ്രൈവർമാർ സുൽത്താൻ…

Read More

സുൽത്താൻ ബത്തേരി നഗരസഭയെ കണ്ടെയ്ന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കി

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയിലെ 15, 23, 24 എന്നീ വാർഡുകളെ കണ്ടെയ്ന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു.

Read More

കല്‍പ്പറ്റ നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു

കല്‍പ്പറ്റ പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണ കല്‍പ്പറ്റ നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പ്രഖ്യാപിച്ചു. നഗരസഭാ പരിധിയിലെ സൂപ്പര്‍ മാര്‍ക്കറ്റ്/ ഹൈപ്പര്‍മാര്‍ക്കറ്റ് ഒഴികെയുള്ള ചെറുകിട പലചരക്ക്, പഴം, പച്ചക്കറി കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് രാവിലെ 8 മുതല്‍ വൈകീട്ട് 7 വരെയും പെട്രോള്‍ ബങ്കുകള്‍ക്ക് 8 മുതല്‍ 5 വരെയും അനുമതിയുള്ള മറ്റ് കടകള്‍ക്ക് രാവിലെ 10 മുതല്‍ 5 വരെയുമാണ്…

Read More

കാലവര്‍ഷം: വയനാട്ടിൽ 3009 കുടുംബങ്ങളിലെ 10,555 പേരെ മാറ്റി പാർപ്പിച്ചു ; ദുരിതാശ്വാസ ക്യാമ്പുകളില്‍ 1216 കുടുംബങ്ങളിലെ 4206 പേർ

കാലവര്‍ഷക്കെടുതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയില്‍ 1216 കുടുംബങ്ങളിലെ 4206 പേരെ 79 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത് കൂടാതെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഇടപെടലില്‍ മറ്റ് വീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചത് 3009 കുടുംബങ്ങളിലെ 10,555 പേരെ. ദുരന്ത സാധ്യതാ മേഖലകളില്‍ കഴിയുന്ന 2872 കുടുംബങ്ങളിലെ 9420 പേരെ ബന്ധുവീടുകളിലേക്കും 137 കുടുംബങ്ങളിലെ 548 പേരെ വാടക വീടുകളിലേക്കുമാണ് മാറ്റി താമസിപ്പിച്ചത്. 587 പേരെ വൃദ്ധ സദനത്തിലേക്ക് മാറ്റി. പരമാവധി ആളുകളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റിത്താമസിപ്പിക്കുന്നതില്‍ ജില്ലാ കലക്ടര്‍ ഡോ….

Read More

വയനാട്ടിൽ 10 പേര്‍ക്ക് കൂടി കോവിഡ്; എട്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 55 പേര്‍ക്ക് രോഗ മുക്തി

  വയനാട് ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരാള്‍ ലണ്ടനില്‍ നിന്നും ഒരാള്‍ കര്‍ണാടകയില്‍ നിന്നും വന്നവരാണ്. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 55 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 862 ആയി. ഇതില്‍ 499 പേര്‍ രോഗ മുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു. നിലവില്‍ 361 പേരാണ് ചികിത്സയിലുള്ളത്. 342 പേര്‍ ജില്ലയിലും 19 പേര്‍ ഇതര…

Read More

വയനാട് ജില്ലയില്‍ നാളെയും റെഡ് അലേര്‍ട്ട്

ആഗസ്റ്റ്  എട്ട്, ഒന്‍പത് (ശനി, ഞായര്‍) തീയതികളില്‍ വയനാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴ (Extremely Heavy) മുന്നറിയിപ്പാണ് പുറപ്പെടുവിച്ചത്. 24 മണിക്കൂറില്‍ 204.5 മി.മീ ല്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ആഗസ്റ്റ് 10 ന് ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മി.മി വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്  

Read More

ചന്ദനം വാഹനത്തിൽ കടത്തുന്നതിന്നിടയിൽ മൂന്നു പേർ സുൽത്താൻ  ബത്തേരി പൊലിസിന്റെ പിടിയിൽ

സുൽത്താൻ ബത്തേരി: ചന്ദനം വാഹനത്തിൽ കടത്തുന്നതിന്നിടയിൽ മൂന്നു പേർ സുൽത്താൻ  ബത്തേരി പൊലിസിന്റെ പിടിയിൽ. മലപ്പുറം, ബത്തേരി കൈപ്പഞ്ചേരി, നമ്പികൊല്ലി സ്വദേശികളാണ് പിടിയിലായത്. ഒരാൾ ഓടി രക്ഷപ്പെട്ടു. നമ്പികൊല്ലി സ്വദേശി പുതിയേടത്ത് റോബിൻ(30), കൈപ്പഞ്ചേരി പാലത്തി ജുനൈസ്(29), മലപ്പുറം പെരിവള്ളൂർ സ്വദേശി കുടിലിൽ മുഹമ്മദ് അനസ്(29) എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന റാഫി എയാൾ ഓടിരക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച കാറിൽ നിന്നും 7 കഷ്ണം ചന്ദനവും കണ്ടെടുത്തു. വാഹനവും പൊലിസ് കസ്റ്റഡിയിൽ. കഴിഞ്ഞ രാത്രിയിൽ നൈറ്റ് പട്രോളിംഗിനിടെ…

Read More

ചന്ദനം വാഹനത്തിൽ കടത്തുന്നതിന്നിടയിൽ മൂന്നു പേർ സുൽത്താൻ പൊലിസിന്റെ പിടിയിൽ

സുൽത്താൻ ബത്തേരി: ചന്ദനം വാഹനത്തിൽ കടത്തുന്നതിന്നിടയിൽ മൂന്നു പേർ സുൽത്താൻ പൊലിസിന്റെ പിടിയിൽ. മലപ്പുറം, ബത്തേരി കൈപ്പഞ്ചേരി, നമ്പികൊല്ലി സ്വദേശികളാണ് പിടിയിലായത്. ഒരാൾ ഓടി രക്ഷപ്പെട്ടു. നമ്പികൊല്ലി സ്വദേശി പുതിയേടത്ത് റോബിൻ(30), കൈപ്പഞ്ചേരി പാലത്തി ജുനൈസ്(29), മലപ്പുറം പെരിവള്ളൂർ സ്വദേശി കുടിലിൽ മുഹമ്മദ് അനസ്(29) എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന റാഫി എയാൾ ഓടിരക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച കാറിൽ നിന്നും 7 കഷ്ണം ചന്ദനവും കണ്ടെടുത്തു. വാഹനവും പൊലിസ് കസ്റ്റഡിയിൽ. കഴിഞ്ഞ രാത്രിയിൽ നൈറ്റ് പട്രോളിംഗിനിടെ ഡയറ്റിന്…

Read More

ജലനിരപ്പുയര്‍ന്നാല്‍ കാരാപ്പുഴ ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തും കരകളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം

  അബലവയൽ :ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയരുകയാണെങ്കില്‍ കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ 15 സെ.മീറ്ററില്‍ നിന്ന് 25 സെ.മീ ആയി ഉയത്താന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. നിലവില്‍ കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 758.15 എം.എസ്.എലും സംഭരണ ശേഷി 41.27 മി. ഘനമീറ്ററുമാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് സെക്കന്റില്‍ 59 ഘനമീറ്റര്‍ ആണെങ്കിലും ഇപ്പോള്‍ മൂന്ന് ഷട്ടറുകള്‍ വഴി പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ…

Read More