കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയില്‍ ജില്ലയില്‍ 627 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക കണക്ക്. ഇതില്‍ 22 വീടുകള്‍ പൂര്‍ണ്ണമായും 605 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. വൈത്തിരി താലൂക്കില്‍ 18 വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നപ്പോള്‍ 267 വീടുകള്‍ ഭാഗീകമായി കേടുപാടുകള്‍ സംഭവിച്ചു. മാനന്തവാടിയില്‍ ഒരു വീട് പൂര്‍ണ്ണമായും 109 വീടുകള്‍ ഭാഗീകമായും നശിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ 3 വീട് പൂര്‍ണ്ണമായും 229 വീടുകള്‍ ഭാഗീകമായും തകര്‍ന്നിട്ടുണ്ട്.
The Best Online Portal in Malayalam