Headlines

മുപ്പെെനാട് വാർഡ് – 12,പടിഞ്ഞാറത്തറ,വാർഡ് – 4 കണ്ടെയ്മെന്റ് സോണാക്കി; നെന്മേനി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ടെയ്മെന്റ് പരിധിയിൽ നിന്ന് ഒഴിവാക്കി

കൽപ്പറ്റ:മുപ്പെെനാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് – 12 , പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ വാർഡ് – 4 എന്നിവ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. നെന്മേനി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ടെയ്മെന്റ് പരിധിയിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.

Read More

വയനാട്ടിൽ 12 പേര്‍ക്ക് കൂടി കോവിഡ്; 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ;16 പേര്‍ക്ക് രോഗ മുക്തി

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച നടവയല്‍ സ്വദേശി അവറാന്‍ (69) ഉള്‍പ്പെടെ വയനാട് ജില്ലയില്‍ ഇന്ന് (12.08.20) 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 16 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 950 ആയി. ഇതില്‍ 646 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 301 പേരാണ് ചികിത്സയിലുള്ളത്. 288…

Read More

വയനാട്ടിലെ പുതിയ കണ്ടെന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 (പാലമംഗലം), 16 (കുട്ടമംഗലം), 17 (അമ്പുകുത്തി) എന്നീ പ്രദേശങ്ങളെ കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. വെളളമുണ്ട ഗ്രാമപഞ്ചായത്ത് വാര്‍ഡ് -9 , പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് – 9 എന്നീ പ്രദേശങ്ങളെ കണ്ടെന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നൊഴിവാക്കി.

Read More

കോവിഡ് പ്രോട്ടോകോള്‍ പരിഷ്‌കരിക്കുക വ്യാപാരി വ്യവസായി സമിതി

കൽപ്പറ്റ: കോവിഡ് പ്രോട്ടോകോള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നു വ്യാപാരി വ്യവസായി സമിതി ജില്ലാ എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു. കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയാണ്. കോവിഡിനൊപ്പം ജീവിക്കാന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന കാലമാണിത്. അവശ്യ സര്‍വ്വീസ് കാറ്റഗറിയില്‍ വരുന്ന ചില കടകള്‍ക്കാണ് പ്രവര്‍ത്തനാനുമതിയുള്ളത് . പൊതുവെ ഉപഭോക്താക്കള്‍ കൂടുതലെത്തുന്ന കടകള്‍ തുറക്കുമ്പോള്‍, കുറഞ്ഞ ഉപഭോക്തക്കള്‍ എത്തുന്ന സ്ഥാപനങ്ങള്‍ അടച്ചിടുന്നിന്റെ കാരണം വ്യക്തമല്ല. കൂടുതല്‍ ജനസമ്പര്‍ക്കമുള്ള സ്ഥാപനങ്ങള്‍ തുറക്കുമ്പോഴില്ലാത്ത എന്ത് വ്യാപന ഭീഷണിയാണ് മറ്റ് സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതെന്ന് അധികൃതര്‍…

Read More

വയനാട്ടിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

വയനാട്ടിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു , കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നെല്ലിയമ്പം മൈതാനിക്കുന്ന് അവറാൻ (65) ആണ് മരിച്ചത് .ഖബറടക്കം കോവിഡ് പ്രോട്ടോകോൾ പ്രകാരം നെല്ലിയമ്പം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും . 20 ദിവസമായി വിവിധ രോഗങ്ങൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു

Read More

മേപ്പാടി ഗ്രാമപഞ്ചായത്തിലെ 9, 10, 11,12 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു

മേപ്പാടി ഗ്രാമപഞ്ചായത്തിലെ 9, 10, 11,12 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു

Read More

വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിൽ 144 പ്രകാരം നിരോധനാജ്ഞ

കോവിഡ് വ്യാപനം രൂക്ഷമായ തവിഞ്ഞാല്‍ പഞ്ചായത്തിൽ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ്‌ 12 മുതല്‍ ആഗസ്റ്റ് 18 വരെ സി.ആര്‍.പി.സി സെക്്ഷന്‍ 144 (1), (2), (3) പ്രകാരം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല നിരോധനാജ്ഞ പുറപ്പെടുവിച്ചു. താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. – പൊതുസ്ഥലത്ത് ഒരു സമയത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടല്‍ – എല്ലാ സാംസ്‌കാരിക, മത ചടങ്ങുകളും ആഘോഷ പരിപാടികളും – എല്ലാ ആരാധനാ…

Read More

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, 18 പ്രദേശങ്ങൾ കണ്ടെയ്ന്‍മെന്റ് സോണാക്കി

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, 18 ല്‍ ഉള്‍പ്പെടുന്ന പട്ടാണിക്കൂപ്പ് കവലയും കവലയോട് ഒരു കിലോമീറ്റര്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

Read More

വയനാട്ടിൽ 18 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ 47 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 7 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 938 ആയി. ഇതില്‍ 630 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 305 പേരാണ് ചികിത്സയിലുള്ളത്. 288 പേര്‍ ജില്ലയിലും 17 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: മുട്ടില്‍ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള പുതുശ്ശേരികടവ്…

Read More

മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് രക്ഷാ പ്രവർത്തനത്തിനെത്തിയ നാട്ടുകാരന് കോവിഡ്

കൽപ്പറ്റ:മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് രക്ഷാ പ്രവർത്തനത്തിനെത്തിയ നാട്ടുകാരന് കോവിഡ്. ആൻറിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രക്ഷാ പ്രവർത്തനത്തിനെത്തിയ 150 ൽ അധികം ആളുകളോട് ക്വാറൻ്റീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. റവന്യൂ, ഫയർഫോഴ്സ് ആരോഗ്യ വകുപ്പ് ജീവനക്കാരോടാണ് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്.

Read More