വയനാട്ടിൽ സ്വകാര്യബസ് മേഖലയിലെ പ്രതിസന്ധി; 200ൽ അധികം ബസ്സുകൾ സ്റ്റോപ്പേജ് നൽകി
സുൽത്താൻ ബത്തേരി: കൊവിഡ് 19 പശ്ചാതലത്തിൽ സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധികാരണം സർവ്വീസുകൾ നടത്താൻ പറ്റാത്ത സാഹചര്യമാണ് ഉടമകൾ നേരിടുന്നത്. ഈ അവസ്ഥയിലാണ് സർവ്വീസുകൾ നഷ്ടം സഹിച്ച് നടത്താനാവില്ലന്ന് കാണിച്ച് ഉടമകൾ സ്‌റ്റോപ്പേജ് നൽകിയിരിക്കുന്നത്. ജില്ലയിൽ സർവ്വീസ് നടത്തികൊണ്ടിരിക്കുന്ന 300-ാളം സ്വകാര്യ ബസ്സുകളിൽ 200ലധികം ബസ്സുകളും സ്‌റ്റോപ്പേജ് നൽകിയെന്നാണ് ഉടമകൾ പറയുന്നത്. കൊവിഡ പശ്ചാതലത്തിൽ എല്ലാ റൂട്ടുകളിലും ലോക്ക് ഡൗണിനുശേഷം പരീക്ഷണാർത്ഥം സർവ്വീസുകൾ നടത്തിയെങ്കിലും യാത്രക്കാരില്ലാത്തതിനാൽ വൻസാമ്പത്തിക ബാധ്യതയാണ് ഉടമകൾക്ക് ഉണ്ടായത്. സർവ്വീസ് നടത്തിയ റൂട്ടുകളിൽ തൊഴിലാളികൾക്ക്…