കല്ലൂര്‍ വാകേരി കോളനിയിലെ രവി (40) മരിച്ചത് എലിപ്പനി ലക്ഷണങ്ങളോടെയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു

കല്ലൂര്‍ വാകേരി കുറുമ കോളനിയിലെ രവി (40) എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടുകയും ഇന്ന് (16.08.20) മരണപ്പെടുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജൂലൈ 31ന് പനി തുടങ്ങുകയും ആഗസ്റ്റ് 3 ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അന്നുതന്നെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രോഗം കിഡ്‌നിയെ ബാധിച്ചതിനാല്‍ ഡയാലിസിസ് ചെയ്തിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള ആശുപത്രി അധികൃതരുടെ ശ്രമം വിഫലമാവുകയും ഇന്ന് രാവിലെ മരണപ്പെടുകയും ചെയ്തു.

Read More

കെഎസ്ആർടിസി ബോൺഡ് പദ്ധതി; ജില്ലയിൽ 19 മുതൽ ജില്ലയിൽ സുൽത്താൻ ബത്തേരി ഡിപ്പോയിലാണ് പദ്ധതി നടപ്പാക്കുന്നത്

സുൽത്താൻ ബത്തേരി: പൊതുഗതാഗത സംവിധാനത്തിൽ നിന്നും അകന്ന സ്ഥിരം യാത്രക്കാരെ ആകർഷിക്കാൻ കെഎസ്ആർടിസി ആരംഭിച്ച ബോൺഡ് പദ്ധതി ജില്ലയിൽ ഈ മാസം 19 മുതൽ ആരംഭിക്കും. ജില്ലയിൽ സുൽത്താൻ ബത്തേരി ഡിപ്പോയിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ബോൺഡ് ടിക്കറ്റ് വിതരണോദ്ഘാടനം കെഎസ്ആർടിസി വടക്കൻമേഖല എക്‌സിക്യൂട്ടീവ് ഡയറക്ടർ സി. വി രാജേന്ദ്രൻ യാത്രക്കാരിക്ക് നൽകികൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ എടിഒ കെ. ജയകുമാർ, ജനറൽകൺട്രോളിംഗ് ഇൻസ്‌പെക്ടർ ഹരിരാജൻ, സ്റ്റേഷൻ മാസ്റ്റർ എൻ രാജൻ, പി. കെ ബാബു, ഡി ഇ…

Read More

നിര്യാതനായി മുഹമ്മദ്‌ റാവുത്തർ (84)

അബലവയൽ മഞ്ഞപ്പാറ ചേലമൂല നൂർ മുഹമ്മദ്‌ റാവുത്തർ (84) നിര്യാതനായി. ഭാര്യ പരേതയായ സുഹറാബി, മക്കൾ :നൂർജഹാൻ, മുംതാസ്, ഫാത്തിമ, ഫൗജ, റഹ്മത്ത്, യുസുഫ്, ലത്തീഫ്, ജമ്മിഷ്, അബുതാഹിർ. മരുമക്കൾ :പരേതനായ സിറാജ്, പരേതനായ ഹനീഫ, സദക്കത്തുള്ള, കാജ, സലിം, ഷമീറ ഉമ്മു, സുലൈഖ, നസീറ

Read More

നിര്യാതനായി രവി (41)

സുൽത്താൻ ബത്തേരി വാകേരി കല്ലൂർ കോളനിയിലെ കേളപ്പൻ്റെ മകൻ രവി (41) നിര്യാതനായി. മാതാവ് ചുപ്പ്ടി , ഭാര്യ ഗിരിജ. സഹോദരങ്ങൾ മുകുന്ദൻ ,മോഹനൻ, ദിവാകരൻ, പാഞ്ചാലി, ബീന, ബീവി. മരിച്ച രവി സുൽത്താൻ ബത്തേരി കെ കെ സി ക്ലോത്ത് മാർട്ട് ജീവനക്കാരനായിരുന്നു

Read More

വയനാട്ടിൽ വീണ്ടും കൊവിഡ് മരണം; മരിച്ചത് വാളാട് സ്വദേശി

വയനാട്ടിൽ വീണ്ടും കോവിഡ് മരണം, വാളാട് സ്വദേശി പടയൻ വീട്ടിൽ ആലി (73) ആണ് മരിച്ചത്. ജൂലൈ 28നാണ് ഇയാളെ കോവിഡ് സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് മരിച്ചത് ഇയാൾ അർബുദ രോഗി കൂടിയായിരുന്നു.

Read More

വയനാട്ടിൽ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (അപ്പാട് ടൗണും, ടൗണിന്റെ 200 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും) മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ഡിവിഷന്‍ 16 (പുതിയിടം),പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12(കേളക്കവല),പനമരം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 23 (കെല്ലൂര്‍) എന്നിവ കണ്ടെയ്ന്‍മെന്റ് സോണായും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

Read More

സുൽത്താൻബത്തേരിയിൽ സ്ത്രീയടക്കം മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സുൽത്താൻബത്തേരി: സുൽത്താൻബത്തേരിയിൽ സ്ത്രീയടക്കം മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോയമ്പത്തൂരിൽ നിന്നും വന്ന കുപ്പാടി സ്വദേശിയായ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത് . ഇവർ ക്വാറൻറീനിൽ കഴിഞ്ഞുവരികയായിരുന്നു. ബാംഗ്ലൂരിൽ നിന്നും കഴിഞ്ഞദിവസം മുത്തങ്ങ വഴി എത്തി ബത്തേരിയിൽ ക്വാറൻ്റിനിൽ കഴിഞ്ഞിരുന്ന ആൾക്കാണ് മറ്റൊരു പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ ആൻ്റിജൻ ടെസ്റ്റിൽ 40 കാരനും കോവിഡ് പോസിറ്റീവ് കണ്ടെത്തിയിട്ടുണ്ട് . എന്നാൽ ഇവർക്കൊന്നും സമ്പർക്കം ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യ വകുപ്പ്…

Read More

വയനാട്ടിൽ 48 പേര്‍ക്ക് കൂടി കോവിഡ്; 20 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചുപേര്‍, സമ്പര്‍ക്കം 39 പേര്‍, ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേര്‍ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 20 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1082 ആയി. ഇതില്‍ 729 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. 350 പേരാണ് ചികിത്സയിലുള്ളത്. 333 പേര്‍ ജില്ലയിലും 17…

Read More

പ്രതിസന്ധികളെ ഐക്യത്തോടെ നേരിടണം;വയനാട് ജില്ലാ കളക്ടര്‍

കൽപ്പറ്റ:രാജ്യം അസാധാരണമായ രോഗവ്യാപനത്തിലൂടെ കടന്നുപോകുന്ന കാലഘട്ടത്തില്‍ പ്രതിസന്ധികളെ നേരിടാന്‍ ഏവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. 74 മത് സ്വാതന്ത്ര്യ ദിനത്തില്‍ എസ്.കെ. എം.ജെ സ്‌കൂള്‍ മൈതാനത്ത് ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അവര്‍. കഴിഞ്ഞ കാല പ്രളയങ്ങളെ ഒറ്റക്കെട്ടായി നേരിട്ടതു പോലെ മഹാമാരിക്കെതിരെയും ഭേദ ചിന്തകള്‍ക്ക് അതീതമായ മനസോടെ പ്രതിരോധം തീര്‍ക്കണം. ആയിരക്കണക്കിന് ദേശസ്‌നേഹികളായ സ്വാതന്ത്ര്യസമര പോരാളികളുടെ കരുത്തുറ്റ പോരാട്ട വീര്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യദിനവും. നമ്മുടെ…

Read More

വയനാട് തോൽപ്പെട്ടിയിൽ ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ 100 കിലോയോളം കഞ്ചാവ് പിടികൂടി

വയനാട് തോൽപ്പെട്ടിയിൽ ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ 100 കിലോയോളം കഞ്ചാവ് പിടികൂടി. രണ്ട് പേർ കസ്റ്റഡിയിൽ. വയനാട് സ്വദേശിയും, കൊല്ലം സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. വിപണിയിൽ ഒരു കോടിയോളം വിലമതിക്കുന്നതാണ് പിടികൂടിയ കഞ്ചാവ് .പച്ചക്കറി കയറ്റി വന്ന വാഹനത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു

Read More