മാനന്തവാടിയിലെ ക്ഷീരോല്‍പാദകര്‍ക്ക് അധിക വിലയായി 26.51 ലക്ഷം രൂപ നല്‍കും

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി മാനന്തവാടി ക്ഷീരോല്‍പാദക സഹകരണ സംഘം. 2020 മെയ്, ജൂണ്‍, ജൂലായ് മാസങ്ങളില്‍ പാലളന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് ഒരു രൂപ പ്രകാരവും ജൂലായ് മാസത്തില്‍ മില്‍മ അനുവദിച്ച തുകയും കൂട്ടിച്ചേര്‍ത്ത് 26,51,598 രൂപ സംഘം നല്‍കും. കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി ലോക്ഡൗണ്‍ നിമിത്തം പ്രയാസമനുഭവിച്ച കര്‍ഷകര്‍ക്ക് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ 17,86,365 രൂപ സംഘം നല്‍കിയിരുന്നു. കോവിഡ് സമാശ്വാസപദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കാലിത്തീറ്റ ധനസഹായ പദ്ധതിയുടെ ആനുല്യവും സംഘത്തിലെ ആയിരത്തിലധികം…

Read More

കോവിഡ് കാലത്ത് സുരക്ഷിത യാത്ര: കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസിന് സുൽത്താൻ ബത്തേരിയിൽ തുടക്കം

കോവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിനായി കെ.എസ്.ആര്‍.ടി.സിയുടെ ബോണ്ട് സര്‍വീസിന് ജില്ലയില്‍ തുടക്കം. ബത്തേരി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച ആദ്യ ബോണ്ട് സര്‍വീസിന് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ജില്ലാ കളക്ടര്‍ ഡോ അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സര്‍വീസിന്റെ ഔദ്യോഗിക ഉദ്ഘാടനവും കലക്ടര്‍ നിര്‍വ്വഹിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അധിക സമയം ജോലിയില്‍ ഏര്‍പെടുന്നുണ്ടെന്നും അവര്‍ക്ക് കെ.എസ്.ആര്‍.ടി.സി നല്‍കുന്ന ഇത്തരം സംവിധാനങ്ങള്‍ ഏറെ സഹായകരമാണെന്നും കലക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ച്…

Read More

ബാണാസുര സാഗര്‍ ജലനിരപ്പ് 773.05 മീറ്റര്‍; ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

ബാണാസുര സാഗര്‍ ജലസംഭരണിയിലെ ജലനിരപ്പ് 773.05 മീറ്ററായ സാഹചര്യത്തില്‍ പ്രാരംഭ മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധികജലം താഴേക്ക് ഒഴുക്കി വിടുന്നതിന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ട മുന്നറിയിപ്പാണിത്. ജലനിരപ്പ് 773.50 മീറ്ററില്‍ എത്തിയാല്‍ ഓറഞ്ച് അലേര്‍ട്ടും 774.00 മീറ്ററില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിക്കും. ജലസംഭരണിയുടെ ഇന്നത്തെ അപ്പര്‍ റൂള്‍ ലെവലായ 774.50 മീറ്ററിന്റെ അടിസ്ഥാനത്തിലാണ് ഈ അലര്‍ട്ടുകള്‍. പൊതുജനങ്ങള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് എക്്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കെ.എസ്.ഇ.ബിയുടെ അധീനതയിലുള്ള കുറ്റ്യാടി ഓഗ്‌മെന്റേഷന്‍ പദ്ധതിയുടെ ഭാഗമാണ് ബാണുസുര…

Read More

ഡിജിറ്റല്‍ ഇന്ത്യ; രാജ്യത്തെ ആദ്യ സമ്പൂര്‍ണ എ ഐ ക്യാംപസ് താളൂരില്‍ നീലഗിരി കോളജില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് 50 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്

കല്‍പ്പറ്റ: താളൂര്‍ നീലഗിരി കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് രാജ്യത്തെ സമ്പൂർണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എനേബിൾഡ് ക്യാംപസ് എന്ന പദവിയിലേക്ക്. ഡിജിറ്റല്‍ ഇന്ത്യ-ഡിജിറ്റല്‍ ക്യാംപസ് പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്(ഐഒടി), റോബോട്ടിക്‌സ് വൽകൃത ക്യാംപസ് ആയി നീലഗിരി കോളേജ്‌ മാറുന്നത്‌. മലബാറിലെയും നീലഗിരിയിലെയും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാവുന്ന ഡിജിറ്റല്‍ ഇന്ത്യ-ഡിജിറ്റല്‍ ക്യാംപസ് മിഷൻ , ദുബൈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മന്ത്രാലയത്തിന് കീഴിലെ ഇന്നവേഷന്‍ ഫ്‌ളോറുമായി സഹകരിച്ചാണ് ‌…

Read More

കർണാടകത്തിൽ നിന്നും സുൽത്താൻബത്തേരി ഭാഗത്തേക്ക് കടത്തി കൊണ്ട് വരികയായിരുന്ന 92 ലക്ഷം രൂപ യുടെ കുഴൽ പണം പോലിസ് പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ

കർണാടകത്തിൽ നിന്നും സുൽത്താൻബത്തേരി ഭാഗത്തേക്ക് കടത്തികൊണ്ടുവരികയായിരുന്നു മതിയായ രേഖകളില്ലാത്ത 92 ലക്ഷത്തി 50 പതിനായിരം രൂപ പൊലിസ് പിടി കൂടി. ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്കോഡും സുൽത്താൻ ബത്തേരി പോലിസും സംയുക്തമായി ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടി കൂടിയത്. സംഭവത്തിൽ കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി വിട്ടിൽ നവാസ് (54) കുറ്റ്യാടി നടുക്കണ്ടി വിട്ടിൽ എൻ.കെ ഹാറൂൺ (47)എന്നിവരാണ് പിടി ലായത്.ചൊവ്വാഴ്ച്ച വൈകിട്ട് 5 മണിയോടെ കേരള…

Read More

വയനാട്ടിൽ പുതിയ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി ഇവയാണ്

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 (മുത്തുമാരി) കൂടി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. നിലവില്‍ 8, 9, 11, 12, 14 കണ്ടെയ്ന്‍മെന്റ് വാര്‍ഡുകളാണ്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ 1, 2, 3, 5, 6, 7, 8, 9, 10, 11, 12, 14, 22 വാര്‍ഡുകള്‍, അമ്പലവയല്‍ പഞ്ചായത്തിലെ 2, 3 വാര്‍ഡുകള്‍, തരിയോട് പഞ്ചായത്തിലെ 8, 9 വാര്‍ഡുകള്‍, പനമരം പഞ്ചായത്തിലെ 5, 6 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന്…

Read More

വയനാട്ടിൽ 47 പേര്‍ക്ക് കൂടി കോവിഡ്; 44 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ 46 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്ത് നിന്നു വന്ന രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 44 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 46 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1193 ആയി. ഇതില്‍ 866 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 322 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 313…

Read More

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക് തലത്തില്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ ആരംഭിച്ചു; കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക് തലത്തില്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ ആരംഭിച്ചു. കര്‍ഷക ദിനത്തിലാണ് ബ്ലോക്ക് തല കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചത് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു കാര്‍ഷകര്‍ക്കായുള്ള മൊബൈല്‍ ആപ്പിന്റെയും വെബ് പോര്‍ട്ടലിന്റേയും ലോഞ്ചിംഗും മുഖ്യമന്ത്രി നിര്‍വഹിച്ചു. മാനന്തവാടി ബ്ലോക്ക് തലത്തില്‍ കര്‍ഷക ദിനാഘോഷത്തിന്റെ കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിന്റെയും ഉദ്ഘാടനം മാനന്തവാടി സിവില്‍ സ്റ്റേഷനിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസില്‍ മാനന്തവാടി…

Read More

വയനാട്ടിൽ ഓണത്തിന് വിഷരഹിത നാടന്‍ പച്ചക്കറികള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പും അനുബന്ധ സ്ഥാപനങ്ങളും ജില്ലയില്‍ 50 ഓണ ചന്തകള്‍ തുറക്കും

വയനാട്ടിൽ ഓണത്തിന് വിഷരഹിത നാടന്‍ പച്ചക്കറികള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പും അനുബന്ധ സ്ഥാപനങ്ങളും ജില്ലയില്‍ 50 ഓണ ചന്തകള്‍ തുറക്കും. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 37 ചന്തകളും വി.എഫ്.പി.സി.കെ യുടെ നേതൃത്വത്തില്‍ 5 ചന്തകളും ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 8 ചന്തകളും ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലുമായി പ്രവര്‍ത്തിക്കും. വിപണി സംഭരണ വിലയെക്കാള്‍ പത്ത് ശതമാനം അധിക തുക നല്‍കി കര്‍ഷകരില്‍ നിന്നു പച്ചക്കറികള്‍ സംഭരിച്ച് വിപണി വിലയേക്കാള്‍ മുപ്പത് ശതമാനം വിലക്കുറവില്‍ വിപണനം ചെയ്യും. ജൈവ…

Read More

കോവിഡുമായി ബന്ധപ്പെട്ട് വയനാട്ടിൽ 223 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന്പുതുതായി നിരീക്ഷണത്തിലായത് 223 പേരാണ്. 129 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2761 പേര്‍. ഇന്ന് വന്ന 29 പേര്‍ ഉള്‍പ്പെടെ 387 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 285 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 33878 സാമ്പിളുകളില്‍ 32234 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 31088 നെഗറ്റീവും 1146 പോസിറ്റീവുമാണ്.

Read More