നിര്യാതനായി ദേവദാസ് (65)
സുൽത്താൻ ബത്തേരി: അമ്മായിപാലം അമ്പാട്ട് ദേവദാസ് (65) നിര്യാതനായി ഭാര്യ: ശോഭ മക്കൾ: ജിതേഷ്, ജിഷ മരുമക്കൾ: സുജിത്ത്, അമ്പിളി

സുൽത്താൻ ബത്തേരി: അമ്മായിപാലം അമ്പാട്ട് ദേവദാസ് (65) നിര്യാതനായി ഭാര്യ: ശോഭ മക്കൾ: ജിതേഷ്, ജിഷ മരുമക്കൾ: സുജിത്ത്, അമ്പിളി
കൽപ്പറ്റ : അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ 10, 11, 12, 14 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായും.നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ :- വാർഡ് 13 ലെ നമ്പിക്കൊല്ലി, ബത്തേരി റൂട്ടിൽ 100 മീറ്ററും, നമ്പിക്കൊല്ലി പഴൂർ റൂട്ടിൽ 100 മീറ്ററും, നമ്പിക്കൊല്ലി കഴമ്പ് റൂട്ടിൽ 50 മീറ്ററും, നമ്പിക്കൊല്ലി കല്ലൂർ റൂട്ടിൽ 500 മീറ്ററും, ഉൾപ്പെടുന്ന പ്രദേശം മാത്രം മൈക്രോ കണ്ടെയ്ൻമെന്റ് സോണും,നെന്മേനി ഗ്രാമപഞ്ചായത്തിലെ വാർഡ് 8 ലെ നമ്പിക്കൊല്ലി ടൗൺ ഉൾപ്പെടുന്ന പ്രദേശം മാത്രം – മൈക്രോ കണ്ടെയ്ൻമെന്റ് സോണായും…
മാനന്തവാടി മൈസൂർ റോഡിൽ ഒണ്ടയങ്ങാടി പരിസരത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഒണ്ടയങ്ങാടി മുദ്രമൂല കോളനിയിലെ ജോഗിയുടെ മകൻ രമേശൻ (25) ആണ് മരിച്ചത്. റോഡരികിൽ മറിഞ്ഞു കിടന്ന സ്കൂട്ടറിനരികിൽ കിടന്നിരുന്ന രമേശനെ നാട്ടുകാർ ജില്ലാശുപത്രി അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന വിൻസെന്റ് ഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇദ്ധേഹത്തിന്റെ സുഹൃത്ത് സജി പരിക്കുകളോടെ ചികിത്സ തേടിയിട്ടുണ്ട്.അപകട കാരണവും മറ്റ് വിശദാംശങ്ങളും ലഭ്യമായി വരുന്നു.
വയനാട് ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു.രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 44 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1271 ആയി. ഇതില്‍ 946 പേര്‍ രോഗമുക്തരായി. 318 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 309 പേര്‍ ജില്ലയിലും 9 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
പുള്ളി മാൻവേട്ട നടത്തിയ മൂന്ന് പേർ വനം വകുപ്പിന്റെ പിടിയിൽ .ചെതലയം ആറാം മൈൽ സ്വദേശി അബ്ദുൾ അസിസ്, കൊമ്പൻ മൂല കോളനി നിവാസികളായ ഗംഗൻ, ശശികുമാർ എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം കുറിച്യാട് റേഞ്ചിലെ കൊമ്പൻമൂല വനമേഖലയിൽ പുള്ളിമാനെ കെണിവെച്ച് പിടികൂടി മാംസം വില്പന നടത്തിയ സംഭവത്തിലാണ് മൂന്ന് പേരും പിടിയിലായിരിക്കുന്നത് .വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .കേസ്സിൽ കുടുതൽ പ്രതികളുണ്ടെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.
17-ാം തിയതി ചുളളിയോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 11 മണിക്കും 1 മണിക്കും ഇടക്ക് ഡോക്ടറെ കാണാനെത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയോ രോഗലക്ഷണമുളളവര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയോ ചെയ്യണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കൽപ്പറ്റ:കൽപ്പറ്റ ഇരുമ്പുപാലത്ത് വെച്ചാണ് കാറ് നിയന്ത്രണം വിട്ട് മറിഞ്ഞത്.ഇന്ന് പുലർച്ചെ 5.45 ഓടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മാനന്തവാടി നാലാംമൈൽ സ്വദേശി അനസ് (19)ന് നിസാരമായി പരിക്കേറ്റു.തുടർന്ന് ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുത്തങ്ങയിൽ വീണ്ടും കുഴൽപ്പണ വേട്ട. മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 28 ലക്ഷം രൂപയുമായി രണ്ട് പേരെ മുത്തങ്ങ തകരപ്പാടിയിൽ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതരും, എക്സൈസ് ഇൻ്റലിജൻ്റ്സും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. സംഭവത്തിൽ മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ കെ സി നൗഫൽ (34), കെ യൂനസ് (37) എന്നിവർ പിടിയിലായി. പച്ചക്കറി വാഹനത്തിൽ കാബിനിൽ സൂക്ഷിച്ച നിലയിലായുരുന്നു പണം. പിടികൂടിയ പണവും പിടിയിലായവരെയും പിന്നീട് ബത്തേരി പൊലിസിന് കൈമാറും.
പൊഴുതന സ്വദേശി ഊളങ്ങാടൻ കുഞ്ഞി മുഹമ്മദ് 68 ) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. അർബുദ രോഗ ചികിത്സയ്ക്ക് ഒരു മാസം മുമ്പാണ് മുഹമ്മദിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 10 ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു ഇന്നു വൈകിട്ട് 7 മണിയോടെ ആയിരുന്നു മരണം.
നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് 18, 19, 20 കണ്ടെയ്മെന്റ് സോണായും, വാർഡ് 15 ചുള്ളിയോട് ടൗൺ മുതൽ അഞ്ചാം മൈൽ, അമ്പലകുന്ന് കോളനി ഉൾപ്പെടുന്ന പ്രദേശങ്ങൾ മാത്രം മൈക്രോ കണ്ടെയ്മെന്റ് സോണായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു