അറീയിപ്പ്

  ചില സാങ്കേതിക കാരണങ്ങളാൽ മെട്രോ മലയാളം വെബ് പോർട്ടലിൽ വാർത്ത നൽകാൻ കഴിഞില്ല. മാന്യ വായനക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നു എന്ന് എഡിറ്റർ മെട്രോ മലയാളം ദിനപത്രം കോഴിക്കോട്

Read More

വയനാട്ടിലേക്കുള്ള മുഴുവന്‍ അന്തര്‍ സംസ്ഥാനപാതകളും ഉടന്‍ തുറക്കാൻ സാധ്യത കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കയച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പാതകള്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നത്

ആർ. വാസുദേവൻ സ്പെഷൽ കറസ്പോണ്ടൻറ് കൽപ്പറ്റ: ജില്ലയിലേക്കുള്ള മുഴുവന്‍ അന്തര്‍ സംസ്ഥാനപാതകളും ഉടന്‍ തുറക്കാൻ സാധ്യത. സംസ്ഥാനത്തേക്കുള്ള മുഴുവൻ അന്തര്‍ സംസ്ഥാനപാതകളും ഉടന്‍ തുറന്നേക്കാൻ സാധ്യത ഒരുങ്ങുന്നു. ഇത് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കയച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പാതകള്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ മുത്തങ്ങ വഴി മാത്രമാണ് ഇപ്പോള്‍ യാത്ര അനുവദിക്കുന്നത്. രാജ്യത്തെ അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി അന്തര്‍ സംസ്ഥാന പാതകളും ചരക്കുഗതാഗതവും തടസ്സപ്പെടുത്തരുതെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നതായി ഇന്നലെ പുറപ്പെടുവിട്ട നിര്‍ദ്ദേശത്തില്‍…

Read More

വയനാട്ടിൽ 10 പേര്‍ക്ക് കൂടി കോവിഡ്; 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ: 39 പേര്‍ക്ക് രോഗ മുക്തി

വയനാട്ടിൽ 10 പേര്‍ക്ക് കൂടി കോവിഡ്; 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ: 39 പേര്‍ക്ക് രോഗ മുക്ത വയനാട് ജില്ലയില്‍ ഇന്ന് (23.08.20) 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്തുനിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 39 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1306…

Read More

പരിസ്ഥിതി ആഘാതവിലയിരുത്തൽ,കരട് വിജ്ഞാപനം കേരളത്തിന് പരിസ്ഥിതി സംഘടനകളുടെ അപ്പീൽ: സർക്കാരിനോട് പരിസ്ഥിതി സംഘടനകളുടെ മൂന്നിന നിർദ്ദേശങ്ങൾ

ആർ. വാസുദേവൻ സ്പെഷൽ കറസ്പോണ്ടന്റ് കൽപ്പറ്റ:കേന്ദ്ര സർക്കാറിൻ്റെ 2020ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനത്തോടുള്ള കേരള സർക്കാറിൻ്റെ പ്രതികരണം വളരെ ദുർബലമായിപ്പോയി എന്നു ഖേദപൂർവ്വം പറയട്ടെ എന്നു പറഞ്ഞു കൊണ്ടാണ് നിവേദനം.കവയത്രി സുഗതകുമാരി അടക്കമുള്ള പരിസ്ഥിതിപ്രവർത്തകരാണ് മുഖ്യമന്ത്രിയ്ക്കും സംസ്ഥാനത്തെ മുഴുവൻ പാർലമെൻ്റ്, നിയമസഭാ സാമാജികർക്കും ഒപ്പിട്ട് നിവേദനം സമർപ്പിച്ചത് പരിസ്ഥിതി പ്രതിസന്ധികൾ മാനവരാശിയുടെ നിലനിൽപ്പിനെ തന്നെ ഗുരുതരമായി ചോദ്യം ചെയ്യുന്ന കാലത്താണ് നാമിപ്പോൾ ജീവിക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധിയുടെ ഫലമായി കൂടിയുണ്ടായ അതിതീവ്ര മഴയും പശ്ചിമഘട്ട മലനിരകളിലെ…

Read More

വയനാട് വെള്ളമുണ്ടയിലും സായുധരായ മാവോയിസ്റ്റ് സംഘമെത്തിയതായി വെളിപ്പെടുത്തൽ

വയനാട് വെള്ളമുണ്ടയിൽ സായുധരായ മാവോയിസ്റ്റ് സംഘമെത്തിയതായി പരാതി. കിണറ്റിങ്ങലിലുള്ള വീട്ടിലാണ് ഇന്ന് പുലർച്ചെ സ്ത്രീകളും പുരുഷൻമാരും ഉൾപ്പെട്ട സംഘമെത്തിയത്. കോളിംഗ് ബെൽ അമർത്തി വീട്ടുകാരെ ഉണർത്തി ഭക്ഷണവും അരിയും ആവശ്യപ്പെട്ട സംഘം വീട്ടിൽ ലൈറ്റിട്ടപ്പോൾ ഓടിപ്പോയതായും വീട്ടുടമയായ സ്ത്രീ പോലീസിനെ അറിയിച്ചു. കഴിഞ്ഞ ദിവസം നിരവിൽപുഴ മേഖലയിലും സായുധരായ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. മുണ്ടക്കൊമ്പ് കോളനിയിലെ രണ്ട് വീടുകളിലാണ് അഞ്ചംഗ സംഘമെത്തിയത്. രാത്രിയോടെ വന്ന ഇവർ വീടുകളിൽ നിന്ന് അരിയും മറ്റ് സാധനങ്ങളും വാങ്ങി പോകുകയായിരുന്നു.

Read More

വയനാട്ടിൽ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു;കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയവ ഇവയാണ്

എടവക ഗ്രാമ പഞ്ചായത്തിലെ മൂളിത്തോട് ടൗൺ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി. മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 14, വാർഡ് 3 ലെ ടൗൺ ഉൾപ്പെടുന്ന പ്രദേശവും കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവായി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ 15 ,16 ,20 ,21 വാർഡുകൾ പൂർണ്ണമായും വാർഡ് 4 ലെ എടമന ഒഴികെയുള്ള ഭാഗവും വാർഡ് 13 ലെ വാളാട് ടൗൺ ഒഴികെയുള്ള ഭാഗവും കണ്ടെയ്ൻമെൻ്റ് സോൺ പരിധിയിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു. കണ്ടെയ്മെൻ്റ് സോണായി…

Read More

വിസ്‌ഡം യൂത്ത് ജില്ലാ സമ്മേളനം വെബ്‌കോൺ; ഇന്ന് വൈകിട്ട് 7-30 ന് മന്ത്രി കെ ടി ജലീൽ ഉദ്ഘാടനം നിർവഹിക്കും

കൽപ്പറ്റ – ” അതി ജീവനത്തിന് ആദർശ യൗവനം ” എന്ന പ്രമേയത്തിൽ വിസ്‌ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ” വെബ്‌കോൺ ” ജില്ലാ സമ്മേളനത്തിന്റെ ഉത്ഘാടനം ഓഗസ്റ്റ് 23 ഞായറാഴ്ച വൈകിട്ട് 7-30 ന് ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീൽ നിർവഹിക്കും സമ്മേളനത്തിന് ആശംസ അർപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഷം സാദ് ,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ആരിഫ് എന്നിവർ…

Read More

വയനാട്ടിൽ 25 പേര്‍ക്ക് കൂടി കോവിഡ്; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 52 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് (22.08.20) 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 52 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1296 ആയി. ഇതില്‍ 1004 പേര്‍ രോഗമുക്തരായി. 285 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 278 പേര്‍ ജില്ലയിലും 7 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. രോഗം സ്ഥിരീകരിച്ചവര്‍: ആഗസ്റ്റ്…

Read More

കരിപ്പൂര്‍ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയനാട്ടുകാരന്‍ മരിച്ചു

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വയനാട്ടുകാരന്‍ മരിച്ചു.തരുവണ കരിങ്ങാരി വലിയ പീടികക്കൽ വി പി ഇബ്രാഹിം(58)ആണ് മരിച്ചത്.അപകടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

Read More

വയനാട്ടിൽ പതിനഞ്ചുകാരിയെ തട്ടികൊണ്ടു പോയ പ്രതി അറസ്റ്റിൽ

കൽപ്പറ്റ:പതിനഞ്ചുകാരിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ പ്രതി അറസ്റ്റിൽ.ഒരാഴ്ച്ച മുൻപാണ് ഇരുളം ചുണ്ടകുന്ന് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത കാട്ട് നായ്ക്ക വിഭാഗത്തിലെ പെൺകുട്ടിയെ പ്രലോഭിച്ച് തട്ടികൊണ്ട് പോയത്. സംഭവത്തിൽ പ്രദേശത്തെ വെളുത്തുരികുന്നിലെ ശരത് ( 24 ) നെ കേണിച്ചിറ പോലീസ് കഴിഞ്ഞ ദിവസം ഉച്ചയോടെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ബത്തേരി ട്രൈബൽ ഡവലപ്പ്മെൻ്റ് ഓഫീസറെ വിവരം അറിയിച്ചിട്ടും പ്രമോട്ടറെ കോളനിയിൽ വിട്ടെങ്കിലും വിവരം പോലീസിൽ അറിയിക്കാതെ ഒതുക്കുകയായിരുന്നു. പ്രദേശത്തെ അങ്കൺവാടി വർക്കർ , ആശ വർക്കർ…

Read More