സുൽത്താൻ ബത്തേരി  ചീരാലിൽ ആർ.ടി.പി.സി.ആർ പരിശോധനയിൽഅഞ്ച് പേർക്ക് കൂടി കോവിഡ്

സുൽത്താൻ ബത്തേരി  ചീരാലിൽ ആർ.ടി.പി.സി.ആർ പരിശോധനയിൽഅഞ്ച് പേർക്ക് കൂടി കോവിഡ്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച പൂളക്കുണ്ട് സ്വദേശിയുടെ കുടുംബത്തിലെ മൂന്നുപേർക്കും ചീരാൽ സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേർക്കു മാ ണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുമായി അടുത്തിടപഴകിയ പതിനാലു സാംബിളുകളാണ് പരിശോധനക്കയച്ചത് .

Read More

സുൽത്താൻ ബത്തേരി  ചീരാലിൽ ആർ.ടി.പി.സി.ആർ പരിശോധനയിൽഅഞ്ച് പേർക്ക് കൂടി കോവിഡ്

സുൽത്താൻ ബത്തേരി  ചീരാലിൽ ആർ.ടി.പി.സി.ആർ പരിശോധനയിൽഅഞ്ച് പേർക്ക് കൂടി കോവിഡ്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച പൂളക്കുണ്ട് സ്വദേശിയുടെ കുടുംബത്തിലെ മൂന്നുപേർക്കും ചീരാൽ സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേർക്കു മാ ണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുമായി അടുത്തിടപഴകിയ പതിനാലു സാംബിളുകളാണ് പരിശോധനക്കയച്ചത് ..

Read More

വാളാട് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത അറുപതോളം പേർക്കെതിരെ കേസ്

വാളാട് ക്ലസ്റ്ററിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത അറുപതോളം പേർക്കെതിരെ തലപുഴ പോലീസ് കേസെടുത്തു . വാളാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള പ്രദേശത്തെ 51 കാരൻ അഞ്ച് ദിവസം മുമ്പ് കുഴഞ്ഞ് വീണിരുന്നു. തുടർന്ന് മേപ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം  വൈകീട്ട് മൂന്നു മണിയോടെ മരിച്ചു. മൃതദ്ദേഹം വീട്ടീലെത്തിച്ചപ്പോൾ മരണാനന്തര ചടങ്ങിൽ 60 പേരോളം വന്നു പോയെന്നാണ് പരാതിയുള്ളത്.കോവിഡ് മാനദണ്ഡം ലംഘിച്ച ഇവർക്ക് നേരെയാണ് പോലീസ് കേസെടുത്തതെന്ന് തലപ്പുഴ സി.ഐ. പി.കെ….

Read More

കുട്ട, ബാവലി റോഡുകളിലൂടെയുള്ള യാത്രാ നിയന്ത്രണം നീക്കി ഉത്തരവിറങ്ങി ;ആഗസ്റ്റ് 28 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ നിന്നും ബാവലി, കുട്ട റോഡുകളിലൂടെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ലോക് ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആഗസ്റ്റ് 22 ന് പുറത്തിറക്കിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ദുന്തരന്തനിവാരണ അതോറിറ്റി ഇന്നലെ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.

Read More

വയനാട് ജില്ലാ സാമൂഹിക ക്ഷേമ ഓഫീസിൽ തീപിടിത്തം

വയനാട് കളക്ടറേറ്റിലും തീപിടുത്തം. സമൂഹ്യ നീതി ഓഫീസിലെ . ഫയലുകളും കപ്യൂട്ടറും കത്തി നശിച്ചു. ആർ. വാസുദേവ് സ്പെഷൽ കറസ്പോണ്ടൻറ് വയനാട് കൽപ്പറ്റയിലെ കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി . ഓഫീസിൽ തീപിടിത്തം . രാത്രി 10.30. മണിയോടെയാണ് കളക്ട്രേറ്റിലെ ഹോം ഗാർഡ് ഈ ഓഫീസിൽ നിന്ന് പുകയും ഉയരുന്നത് കണ്ടത്. കംപ്യൂട്ടറും ചില ഫയലുകൾ സൂക്ഷിച്ച അലമാരയും കത്തി നശിച്ചു. ഷോർട്ട് സർക്ക്യൂട്ടാവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇത് സംബന്ധിച്ച് വ്യക്ത ഇനിയും വരുത്തേണ്ടതുണ്ട്….

Read More

സുൽത്താൻ ബത്തേരിയിൽ ഓമ്നി വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ എക്സൈസ് ഇൻസ്പെക്ടർക്ക് പരുക്കേറ്റു

ഓമ്നി വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ എക്സൈസ് ഇൻസ്പെക്ടർക്ക് പരുക്കേറ്റു. ബത്തേരി എക്സൈസ് റേഞ്ച് ഓഫീസർ ജനാർദ്ദനൻ (52) നാണ് പരുക്കേറ്റത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ സുൽത്താൻ ബത്തേരി മാനിക്കുനിയിൽ വച്ച് രാത്രി 7.30 യോടെയാണ് അപകടം. അപകടത്തിൽ പരുക്കേറ്റ ഇദ്ദേഹത്തെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

വയനാട്ടിൽ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു; കണ്ടെയ്ന്മെന്റ് സോണുകളിൽ നിന്ന് ഒഴിവാക്കിയവ ഇവയാണ്

വയനാട്ടിൽ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു; കണ്ടെയ്ന്മെന്റ് സോണുകളിൽ നിന്ന് ഒഴിവാക്കിയവ ഇവയാണ് കൽപ്പറ്റ:തരിയോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, 6 എന്നിവ 27.08.20 ന് ഉച്ചയ്ക്ക് 12 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. എടവക ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13, പൂതാടി പഞ്ചായത്തിലെ 2, 8, 11, 15, 16, 17, 18, 19, 22 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നൊഴിവാക്കി.

Read More

വയനാട് ജില്ലയിൽ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനകള്‍ക്ക് ഇനി ഇ പോസ് മെഷീനും

കൽപ്പറ്റ: മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് കാര്യങ്ങള്‍ക്കായി ജില്ലയില്‍ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയ ഇ പോസ് മെഷീന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വഹിച്ചു. വാഹനപരിശോധനാ രംഗത്ത് ചെക്ക് റിപ്പോര്‍ട്ടുകളും ടി.ആര്‍ 5 രശീതുകളും ഇനി മുതല്‍ ഉണ്ടാവില്ല. അതിനുപകരം ഈ പോസ് മെഷീന്‍ വഴി ഡിജിറ്റലായി ചെലാന്‍ തയ്യാറാക്കുകയും എ ടി എം കാര്‍ഡ് ഉപയോഗിച്ചോ ഓണ്‍ലൈന്‍ വഴിയോ പിഴ അടക്കാനുള്ള സംവിധാനവുമാണ് നിലവില്‍ വന്നത്. ഇതിനായി ഇ-ചലാന്‍ പോര്‍ട്ടല്‍ സജ്ജീകരിച്ചിട്ടുണ്ട്. നിയമ…

Read More

വയനാട് ജില്ലയിൽ ഇന്ന് 219 പേര്‍ കൂടി നിരീക്ഷണത്തില്‍ ആയി

കൽപ്പറ്റ: കോവിഡുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 219 പേരാണ്. 85 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3846 പേര്‍. ഇന്ന് വന്ന 35 പേര്‍ ഉള്‍പ്പെടെ 298 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1451 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 44122 സാമ്പിളുകളില്‍ 42155 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 40762 നെഗറ്റീവും 1393 പോസിറ്റീവുമാണ്.

Read More

വയനാട് ജില്ലയില്‍ 30 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ,32 പേര്‍ക്ക് രോഗമുക്തി

കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരാള്‍ സൗദിയില്‍ നിന്നും 7 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 32 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1393 ആയി. ഇതില്‍ 1132 പേര്‍ രോഗമുക്തരായി. 253 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 243 പേര്‍ ജില്ലയിലും 10…

Read More