വയനാട്ടിൽ 13 പേര്‍ക്ക് കൂടി കോവിഡ്; 22 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (30.08.20) 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ അഞ്ചുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെ എട്ടു പേര്‍ക്കുമാണ് രോഗബാധ. 22 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1471 ആയി. ഇതില്‍ 1243 പേര്‍ രോഗമുക്തരായി. 220 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ചവര്‍:

ആഗസ്റ്റ് 29ന് തമിഴ്‌നാട്ടില്‍ നിന്നെത്തിയ തൃശ്ശിലേരി സ്വദേശി (34), കണ്ണൂര്‍ കേളകം സ്വദേശി (30), ആഗസ്റ്റ് 25ന് കര്‍ണാടകയില്‍ നിന്നെത്തിയ കേണിച്ചിറ സ്വദേശിയായ ചരക്ക് വാഹന െ്രെഡവര്‍ (25), നാലാംമൈല്‍ സ്വദേശി (33), ഓഗസ്റ്റ് 29 ന് കര്‍ണാടകയില്‍ നിന്നെത്തിയ കാര്യമ്പാടി സ്വദേശി (35) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍.

കല്‍പ്പറ്റ ജ്വല്ലറി ജീവനക്കാരനായ പാലക്കാട് സ്വദേശി (38), മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള കൃഷ്ണഗിരി സ്വദേശി (40), ചെതലയം സമ്പര്‍ക്കത്തിലുള്ള അമ്പലവയല്‍ സ്വദേശി (20), മൂലങ്കാവ് സ്വദേശിനി (44), മൂപ്പൈനാട് സമ്പര്‍ക്കത്തിലുള്ള അമ്പലവയല്‍ സ്വദേശിനി (61), മാനന്തവാടി സമ്പര്‍ക്കത്തിലുള്ള മാനന്തവാടി സ്വദേശി (59), ചീരാല്‍ സമ്പര്‍ക്കത്തിലുള്ള ചീരാല്‍ സ്വദേശി (18), വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്ര പരിധിയില്‍ താമസിക്കുന്ന 35 കാരി എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

22 പേര്‍ക്ക് രോഗമുക്തി

മേപ്പാടി സ്വദേശികള്‍ 7, അഞ്ചാംമൈല്‍ സ്വദേശികള്‍ 4, കരടിപ്പാറ, വെങ്ങപ്പള്ളി, പരിയാരം, റിപ്പണ്‍, തലപ്പുഴ, അമ്പലവയല്‍, ചീരാല്‍, ലക്കിടി, കണിയാമ്പറ്റ, മുട്ടില്‍ സ്വദേശികളായ ഓരോരുത്തര്‍, ഒരു ഗൂഡല്ലൂര്‍ സ്വദേശി എന്നിവരാണ് രോഗം ഭേദമായി ആശുപത്രിയില്‍ വിട്ടത്.

75 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (30.08) പുതുതായി നിരീക്ഷണത്തിലായത് 75 പേരാണ്. 621 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3236 പേര്‍. ഇന്ന് വന്ന 10 പേര്‍ ഉള്‍പ്പെടെ 249 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 948 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 49961 സാമ്പിളുകളില്‍ 47645 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 46174 നെഗറ്റീവും 1471 പോസിറ്റീവുമാണ്.