വയനാട് ജില്ലയില്‍ ഇന്ന് (22.08.20) 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 52 പേര്‍ ഇന്ന് രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1296 ആയി. ഇതില്‍ 1004 പേര്‍ രോഗമുക്തരായി. 285 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 278 പേര്‍ ജില്ലയിലും 7 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
രോഗം സ്ഥിരീകരിച്ചവര്‍:
ആഗസ്റ്റ് 6 ന് ഷാര്‍ജയില്‍ നിന്ന് വന്ന വെങ്ങപ്പള്ളി സ്വദേശി (50), സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്ന ലോറി െ്രെഡവറായ ചെതലയം മണിച്ചിറ സ്വദേശി (51), മലപ്പുറം ജില്ലയില്‍ ജോലി ചെയ്യുന്ന വെള്ളമുണ്ട സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക (32), പുത്തന്‍കുന്ന് സ്വദേശി (46), ബേഗൂര്‍ സമ്പര്‍ക്കത്തിലുള്ള കാട്ടിക്കുളം സ്വദേശിനി (47), രണ്ട് എടവക സ്വദേശികള്‍ (പുരുഷന്‍-32, സ്ത്രീ- 50), ചീരാല്‍ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കത്തിലുള്ള രണ്ട് ബത്തേരി സ്വദേശികള്‍ (പുരുഷന്‍-69, സ്ത്രീ-45), മേപ്പാടി സമ്പര്‍ക്കത്തിലുള്ള അട്ടമല സ്വദേശി (62), കല്‍പ്പറ്റ മഞ്ഞളംകൊല്ലി സ്വദേശി (47), പരിയാരം സ്വദേശി (35), അഞ്ച് കോണാര്‍കാട് സ്വദേശികള്‍ (പുരുഷന്മാര്‍- 32, 55, സ്ത്രീകള്‍- 44, 15, കുട്ടി- 3), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള മൂന്ന് മുണ്ടക്കുറ്റി സ്വദേശികള്‍ (പുരുഷന്‍-42, സ്ത്രീ- 24, കുട്ടി- 4), മെഡിക്കല്‍ കോളേജില്‍നിന്ന് തിരികെ എത്തിയ ആളുടെ സമ്പര്‍ക്കത്തിലുള്ള പാക്കം സ്വദേശിനി (60), ലോറി െ്രെഡവറുടെ സമ്പര്‍ക്കത്തിലുള്ള ചീരാല്‍ സ്വദേശികള്‍ (പുരുഷന്‍- 39, സ്ത്രീ- 60), മലപ്പുറം സമ്പര്‍ക്കത്തിലുള്ള കുപ്പാടിത്തറ സ്വദേശി (42), കണ്ണൂര്‍ സമ്പര്‍ക്കത്തിലുളള നെന്മേനി മാക്കുറ്റി സ്വദേശി (45) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ആയത്.
52 പേര്‍ക്ക് രോഗമുക്തി
വാളാട് സ്വദേശികള്‍ 17, മുണ്ടക്കുറ്റി സ്വദേശികള്‍ 11, കരണി സ്വദേശികള്‍ 6, നല്ലൂര്‍നാട് സ്വദേശികള്‍ 4, അമ്പലവയല്‍ സ്വദേശികള്‍ 2, ചെറ്റപ്പാലം സ്വദേശികള്‍ 2, കല്‍പ്പറ്റ, പുതുശ്ശേരി, കുമ്പളേരി, ചാത്തോത്ത് വയല്‍, കോട്ടത്തറ, തരുവണ, മാനന്തവാടി, മേപ്പാടി, ബത്തേരി സ്വദേശികളായ ഓരോരുത്തര്‍, ഒരു കണ്ണൂര്‍ സ്വദേശി എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.