തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2172 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 464 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 395 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 232 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 184 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 179 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 119 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 114 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 104 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 93 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 87 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 77 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 62 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 37 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 25 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുറോഡ് സ്വദേശി സെയ്ദ് അയൂബ് ഷാ (60), തിരുവനന്തപുരം ആറാട്ടുകുഴി സ്വദേശി സുരേന്ദ്രൻ (65), മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ (65), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനി ശാരദ (70), ആഗസ്റ്റ് 10ന് മരണമടഞ്ഞ കണ്ണൂർ കീച്ചേരിപീടിക സ്വദേശിനി ഖദീജ ഏലിയാസ് ഫാത്തിമ (70), ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം കാഞ്ചിയൂർ സ്വദേശി പ്രതാപചന്ദ്രൻ (62), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി ഷംസുദ്ദീൻ (76), തിരുവനന്തപുരം മണ്ണടി സ്വദേശി രാഘവൻ പിള്ള (76), തിരുവനന്തപുരം കാരോട് സ്വദേശി സ്റ്റീഫൻ (50), എറണാകുളം മൂത്തുകുന്നം സ്വദേശിനി വൃന്ദ ജീവൻ (54), ആഗസ്റ്റ് 19ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഷീദ (56), ആഗസ്റ്റ് 20ന് മരണമടഞ്ഞ തൃശൂർ പോർകുളം സ്വദേശി ബാബു (79), തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ആര്യൻ ആന്റോ (67), തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശശിധരൻ (69), എറണാകുളം പച്ചാളം സ്വദേശി ഗോപിനാഥൻ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻ.ഐ.വി. ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 218 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധ%