വയനാട് ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 23 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 24 പേര്‍ ഇന്ന് രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1245 ആയി. ഇതില്‍ 902 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 338 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 328 പേര്‍ ജില്ലയിലും 10 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
രോഗം സ്ഥിരീകരിച്ചവര്‍:
ഇതര സംസ്ഥാനത്തു നിന്നും എത്തിയവര്‍ :
ഓഗസ്റ്റ് 7 ന് തമിഴ്‌നാട്ടില്‍ നിന്നെത്തിയ മുപ്പൈനാട് സ്വദേശിനി (46), ഓഗസ്റ്റ് 17ന് എത്തിയ മേപ്പാടി സ്വദേശികള്‍ പുരുഷന്മാര്‍ (28,16), സ്ത്രീ (19), ബാംഗ്ലൂരില്‍ നിന്നും എത്തിയ ചീരാല്‍ സ്വദേശി (34), മൈസൂരില്‍ നിന്നെത്തിയ ബത്തേരി സ്വദേശിനി (44), മംഗലാപുരത്തു നിന്നെത്തിയ വെള്ളമുണ്ട സ്വദേശി (42), നാഗ്പൂരില്‍ നിന്നെത്തിയ മാനന്തവാടി സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ (38), രാജസ്ഥാനില്‍ നിന്നെത്തിയ മുള്ളന്‍കൊല്ലി സ്വദേശി (32), ഹൈദരാബാദില്‍ നിന്നെത്തിയ ബത്തേരി കുപ്പാടി സ്വദേശി (24), സേലത്തു നിന്നും വന്ന തമിഴ്‌നാട് സ്വദേശി (28)
.
വിദേശം:
ദുബൈയില്‍ നിന്നെത്തിയ മൂപ്പൈനാട് സ്വദേശി (33).
സമ്പര്‍ക്കം 23 പേര്‍
മേപ്പാടി സമ്പര്‍ക്കത്തിലുള്ള 7 പേര്‍ – ചൂരല്‍മല സ്വദേശികളായ പുരുഷന്‍ (23), സ്ത്രീ (16), കടൂര്‍ സ്വദേശികളായ പുരുഷന്‍(26), സ്ത്രീകള്‍ (21,63,41), മേപ്പാടി സ്വദേശിയായ പുരുഷന്‍ (37). ചുള്ളിയോട് സമ്പര്‍ക്കത്തിലുള്ള ചുള്ളിയോട് സ്വദേശികള്‍ പുരുഷന്‍(35), സ്ത്രീകള്‍(22,53), പെണ്‍കുട്ടി (6), കരടിപ്പാറ സ്വദേശി പുരുഷന്‍(43). പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള മുണ്ടക്കുറ്റി സ്വദേശി(32), കാരക്കാമല സ്വദേശിനി(38), പോലീസ് സമ്പര്‍ക്കത്തിലുള്ള മുട്ടില്‍ സ്വദേശി (32), കണിയാമ്പറ്റ സ്വദേശി (28). വടുവഞ്ചാല്‍ ബാങ്ക് ജീവനക്കാര്‍ (47,27), മൂപ്പൈനാട് മെഡിക്കല്‍ ഷോപ്പ് സ്ത്രീ (45), അക്ഷയ സെന്റര്‍ ജീവനക്കാരി (35), ചീയമ്പം സ്വദേശി (74). മീനങ്ങാടി സ്വദേശി (47), വാകേരി സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ (46),
24 പേര്‍ക്ക് രോഗമുക്തി:
വാളാട് സ്വദേശികളായ 11 പേര്‍, അമ്പലവയല്‍ സ്വദേശികളായ 4 പേര്‍, മുളളന്‍കൊല്ലി സ്വദേശികളായ 3 പേര്‍, കല്‍പ്പറ്റ സ്വദേശികളായ 2 പേര്‍, മുണ്ടക്കുറ്റി സ്വദേശികളായ 2 പേര്‍, കോട്ടത്തറ, ആറാട്ടുതറ സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.