കാട്ടാന ഓടിക്കുന്നതിനിടെ വനം വകുപ്പ് വാച്ചർക്ക് പരിക്ക്
കാട്ടിക്കുളം അരണപാറ ബാർഗിരിയിൽ കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ ഇറങ്ങാൻ ശ്രമിച്ച കാട്ടാനയെ ഓടിച്ച് കാട് കടത്താനുള്ള ശ്രമത്തിനിടയിൽ ആന തിരിഞ്ഞ് ഫെൻസിംഗ് വേലി തകർത്ത് വാച്ചർമാർക്ക് നേരെ ഓടിയടുക്കുകയായിരുന്നു. ഇതിനിടയിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിലാണ് വനം വകുപ്പിലെ താൽക്കാലിക വാച്ചർ അപ്പുണ്ണി (48 ) ന് പരിക്കേറ്റത്. ഇയാൾ രക്ഷപെടാൻ ട്രഞ്ച് ചാടി കടക്കാൻ ശ്രമിച്ചപ്പോൾ കുഴിയിൽ വിഴുകയായിരുന്നു. കുടെയുണ്ടായിരുന്ന ആളും അപ്പുണ്ണിയെ രക്ഷപെടുത്താൻ ട്രഞ്ചിലേക്ക് ചാടി . തുടർന്ന് സമീപത്തെ കാവൽകാരെ വിളിച്ച് വരുത്തി അപ്പുണ്ണിയെ കുഴിയിൽ…