വയനാട് മാനന്തവാടി എലിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

മാനന്തവാടി കാരക്കാമല : പരേതനായ പൈനാടത്ത് തോമസിന്റെയും അച്ചാമ്മയുടെയും മകൻ ആന്റണി 46 (ആന്റു ) മരണപ്പെട്ടു.എലിപ്പനി ബാധിച്ചു കോഴിക്കോട് സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നു വെളുപ്പിനായിരുന്നു അന്ത്യം. ഭാര്യ:ജിനി, മക്കൾ :ഡോണ, ഡെൽന, ഡെനിൽ. സംസ്ക്കാരം ഇന്ന് കാരക്കാമല സെൻറ്. മേരീസ്‌ ദൈവാലയ സെമിത്തേരിയിൽ.

Read More

അമ്പലവയൽ മാവേലി സ്റ്റോറിൽ ഓഗസ്റ്റ് 19 മുതൽ സന്ദർശിച്ച മുഴുവൻപേരും കോറൻ്റയിനിൽ പോകണം

അമ്പലവയൽ മാവേലി സ്റ്റോറിലെ ജീവനക്കാർക്ക് കൊവിഡ്19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 19 മുതൽ മാവേലിസ്റ്റോർ സന്ദർശിച്ച മുഴുവനാളുകളും നിർബന്ധിതമായി കോറൻ്റയിനിൽ പോകണമെന്നും ഏതെങ്കിലും രോഗ ലക്ഷണം കാണിക്കുന്നവർ ആരോഗ്യവകുപ്പിനെ അറിയിക്കണം എന്ന് അമ്പലവയൽ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

Read More

വയനാട്ടിലെ പുതിയ കണ്ടൈൻമെന്റ് സോൺ പ്രഖ്യാപിച്ചു

അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും (1 മുതൽ 20 വരെ) 04.09.20 ന് ഉച്ചയ്ക്ക് 12 മുതൽ കണ്ടൈൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

Read More

വയനാട്ടിലെ താഴെ പറയുന്ന റോഡുകൾ പൂർണ്ണമായും അടച്ചതായി ജില്ലാ പോലിസ് മേധാവി

മീനങ്ങാടി പഞ്ചായത്ത് പൂർണ്ണമായും കണ്ടയ്ൻമെന്റ് ആക്കിയത്തിനാൽ താഴെ പറയുന്ന റോഡുകൾ പൂർണ്ണമായും അടച്ചിരിക്കുന്നു. മണിവയൽ- എ.കെ.ജി റോഡ് സൊസൈറ്റി കവല- മീനങ്ങാടി റോഡ് യൂക്കാലി കവല- മീനങ്ങാടി റോഡ് അമ്മായി കവല – അപ്പാട് റോഡ് പുല്ലുമല – കൃഷ്ണഗിരി റോഡ് സി.സി – ആവയൽ റോഡ് അരിവയൽ – ആവയൽ റോഡ് നമ്പീശൻ പടി- പാതിരിപ്പാലം റോഡ് കുംബ്ലെറി – മീനങ്ങാടി റോഡ് ചീരാംകുന്ന് – മീനങ്ങാടി റോഡ് കൽപ്പന എസ്റ്റേറ്റ് – കൃഷ്ണഗിരി റോഡ്…

Read More

വയനാട്ടിൽ 131 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (03.09) പുതുതായി നിരീക്ഷണത്തിലായത് 131 പേരാണ്. 185 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2977 പേര്‍. ഇന്ന് വന്ന 26 പേര്‍ ഉള്‍പ്പെടെ 247 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 969 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 52160 സാമ്പിളുകളില്‍ 50205 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 48645 നെഗറ്റീവും 1560 പോസിറ്റീവുമാണ്.

Read More

റോഡിൽ അലയുന്ന സ്ത്രീക്ക് അഭയം നൽകാനാളില്ല: സംഭവം കോവിഡ് വ്യാപന പ്രദേശത്ത്

ബത്തേരി: അനാഥയും വൃദ്ധയുമായ സ്ത്രീ കോവിഡ് കാലത്ത് തല ചായ്ക്കാനിടം തേടി അലയുന്നു. ചീരാൽ കളന്നൂർ കുന്ന് ആയിഷയാണ് ചീരാലും പരിസരങ്ങളിലുമായി അലയുന്നത്. മാനസീക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇവർക്ക് അഭയം നൽകാനും ആരും തയ്യാറാകുന്നില്ല. നാട്ടുകാർ സാമൂഹ്യക്ഷേമ വകുപ്പിനെയും, പഞ്ചായത്ത് അധികൃതരെയും അറിയിച്ചെങ്കിലും ആരും ഏറ്റെടുക്കാനും ഇതുവരെ തയ്യാറായിട്ടില്ല. കലക്ടറുടെ പ്രത്യേക നിർദ്ദേശത്തിലൂടെ മാത്രമെ ഏറ്റെടുക്കാനാവൂ എന്നാണ് വകുപ്പുകൾ വ്യക്തമാക്കുന്നത്. . വന്യമൃഗശല്യമടക്കമുള്ള പ്രദേശത്ത് മാനുഷികമായ യാതൊരു പരിഗണനയും കിട്ടാതെ പോകുന്ന ഇവരുടെ ദുരവസ്ഥയെ ആർക്ക് പരിഹരിക്കാനാവുമെന്നുമറിയില്ല….

Read More

വയനാട്ടിൽ 18 പേര്‍ക്ക് കൂടി കോവിഡ്; 15 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ 17 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (03.09.20) 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 3 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 15 പേര്‍ക്കുമാണ് രോഗബാധ. 17 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1560 ആയി. ഇതില്‍ 1338 പേര്‍ രോഗമുക്തരായി. 222 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗം ബാധിച്ചവർ: മീനങ്ങാടി സമ്പർക്കത്തിലുള്ള മീനങ്ങാടി സ്വദേശികളായ 7 പേർ (6 പുരുഷന്മാർ…

Read More

വില്പനക്കായി സൂക്ഷിച്ച ആനകൊമ്പുമായി നാല് പേർ പിടിയിൽ : ചെരിഞ്ഞ ആനയുടെ കൊമ്പെടുത്തത് അഞ്ച് മാസം മുമ്പ്

മാനന്തവാടി: വയനാട്ടിൽ ആനകൊമ്പുമായി നാല് പേർ പിടിയിൽ . പേര്യ റെയ്ഞ്ചിന്റെ പരിധിയിൽ വരുന്ന കുഞ്ഞാം കൊളത്തറ വനത്തിനുളളിൽ കാട്ടാനയുടെ ജഡത്തിൽ നിന്നും ആനക്കൊമ്പുകൾ ശേഖരിച്ച നാല് പ്രതികളെയാണ് ആനക്കൊമ്പടക്കം വനപാലകർ പിടികൂടിയത്. . കുഞ്ഞാം ഇട്ടിലാട്ടിൽ കാട്ടിയേരി കോളനിയിലെ വിനോദ് ( 30 ) , രാഘവൻ (39 ) , രാജു ( 34 ), , ഗോപി (38 ) എന്നിവരെയാണ് പേര്യ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം . കെ രാജീവ്…

Read More

കൽപ്പറ്റ – വാരാമ്പറ്റ റോഡ് നിർമ്മാണം ഡിസംബറിൽ പൂർത്തീകരിക്കും

കൽപ്പറ്റ – വാരാമ്പറ്റ റോഡ് നിർമ്മാണം ഡിസംബർ 31നകം പൂർത്തീകരിക്കുമെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ അറിയിച്ചു. സെപ്തംബർ ഏഴിന് കൽപ്പറ്റ മണ്ഡലത്തിലെ റോഡു പ്രവൃത്തികളുടെ അവലോകന യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും എം.എൽ.എ അറിയിച്ചു. റോഡ് പ്രവൃത്തി നടക്കുന്ന പല ഭാഗങ്ങളും കണ്ടൈൻമെന്റ് സോണായതിനാലും കാലവർഷം ആരംഭിച്ചതിനാലും മന്ദഗതിയിലായ പ്രവൃത്തി പുനരാരംഭിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തി 56.66 കോടി രൂപ മുടക്കി നിർമ്മിക്കുന്ന കൽപ്പറ്റ വരാമ്പറ്റ റോഡിന്റെ 45 ശതമാനം പ്രവൃത്തികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. കൽപ്പറ്റ മുതൽ…

Read More

വയനാട്ടിലെ പുതിയ കണ്ടൈൻമെന്റ് ,മൈക്രോ കണ്ടൈൻമെന്റ് സോണുകൾ

പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാർഡ് 2 പൂർണ്ണമായും കണ്ടൈൻമെന്റ് പരിധിയിൽ ഉൾപ്പെടുത്തി. വാർഡ് 3 ലെ പിണങ്ങോട് ടൗൺ, കുവ്വപ്പാളി, പാറനിരപ്പ്കുന്ന്, പരിയാരംകുന്ന്, കുമ്മാടം കുന്ന് എന്നീ പ്രദേശങ്ങളും, വാർഡ് 6 ലെ മുത്താരി കുന്ന്, അക്കരപ്പാടി എന്നീ പ്രദേശങ്ങളും 04.09.20 ന് രാവിലെ 6 മുതല്‍ മൈക്രോ കണ്ടൈൻമെന്റ് സോണായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

Read More