വില്പനക്കായി സൂക്ഷിച്ച ആനകൊമ്പുമായി നാല് പേർ പിടിയിൽ : ചെരിഞ്ഞ ആനയുടെ കൊമ്പെടുത്തത് അഞ്ച് മാസം മുമ്പ്

മാനന്തവാടി: വയനാട്ടിൽ ആനകൊമ്പുമായി നാല് പേർ പിടിയിൽ . പേര്യ റെയ്ഞ്ചിന്റെ പരിധിയിൽ വരുന്ന കുഞ്ഞാം കൊളത്തറ വനത്തിനുളളിൽ കാട്ടാനയുടെ ജഡത്തിൽ നിന്നും ആനക്കൊമ്പുകൾ ശേഖരിച്ച നാല് പ്രതികളെയാണ് ആനക്കൊമ്പടക്കം വനപാലകർ പിടികൂടിയത്. . കുഞ്ഞാം ഇട്ടിലാട്ടിൽ കാട്ടിയേരി കോളനിയിലെ വിനോദ് ( 30 ) , രാഘവൻ (39 ) , രാജു ( 34 ), , ഗോപി (38 ) എന്നിവരെയാണ് പേര്യ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം . കെ രാജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തത് . മാർച്ച് 2 ന് രജിസ്റ്റർ ചെയ്ത കേസ്സിലെ പ്രതികളേയും ആനക്കൊമ്പുകളും വനപാലകർ അന്വേഷിച്ചുവരികയായിരുന്നു .ആനക്കൊമ്പിന് 20 കിലോയിലധികം ഭാരമുണ്ട് . ആനക്കൊമ്പ് വിൽപ്പനക്കായി രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു . പ്രതികളെ പിടികൂടിയ സംഘത്തിൽ കുഞ്ഞാം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എൻ . ആർ കേളു , സത്യൻ . ടി.ബി , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിബിൻ . കെ.വി , വിപിൻ ആർ ചന്ദ്രൻ , നിഷിത . കെ.കെ , ഫാഹിദ് . എ.എം , ഫോറസ്റ്റ് വാച്ചർമാരായ മനുശങ്കർ , ബാലൻ , പ്രശാന്ത് എന്നിവരാണ് ഉണ്ടായിരുന്നത് . അറസ്റ്റ് ചെയ്ത പ്രതികളെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.