വയനാട്ടിൽ 13 പേര്‍ക്ക് കൂടി കോവിഡ്; 22 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന് (30.08.20) 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ അഞ്ചുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെ എട്ടു പേര്‍ക്കുമാണ് രോഗബാധ. 22 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1471 ആയി. ഇതില്‍ 1243 പേര്‍ രോഗമുക്തരായി. 220 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചവര്‍: ആഗസ്റ്റ് 29ന് തമിഴ്‌നാട്ടില്‍ നിന്നെത്തിയ തൃശ്ശിലേരി സ്വദേശി (34), കണ്ണൂര്‍ കേളകം…