റോഡിൽ അലയുന്ന സ്ത്രീക്ക് അഭയം നൽകാനാളില്ല: സംഭവം കോവിഡ് വ്യാപന പ്രദേശത്ത്

ബത്തേരി: അനാഥയും വൃദ്ധയുമായ സ്ത്രീ കോവിഡ് കാലത്ത് തല ചായ്ക്കാനിടം തേടി അലയുന്നു. ചീരാൽ കളന്നൂർ കുന്ന് ആയിഷയാണ് ചീരാലും പരിസരങ്ങളിലുമായി അലയുന്നത്. മാനസീക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇവർക്ക് അഭയം നൽകാനും ആരും തയ്യാറാകുന്നില്ല. നാട്ടുകാർ സാമൂഹ്യക്ഷേമ വകുപ്പിനെയും, പഞ്ചായത്ത് അധികൃതരെയും അറിയിച്ചെങ്കിലും ആരും ഏറ്റെടുക്കാനും ഇതുവരെ തയ്യാറായിട്ടില്ല. കലക്ടറുടെ പ്രത്യേക നിർദ്ദേശത്തിലൂടെ മാത്രമെ ഏറ്റെടുക്കാനാവൂ എന്നാണ് വകുപ്പുകൾ വ്യക്തമാക്കുന്നത്. . വന്യമൃഗശല്യമടക്കമുള്ള പ്രദേശത്ത് മാനുഷികമായ യാതൊരു പരിഗണനയും കിട്ടാതെ പോകുന്ന ഇവരുടെ ദുരവസ്ഥയെ ആർക്ക് പരിഹരിക്കാനാവുമെന്നുമറിയില്ല….

Read More

വയനാട്ടിൽ 18 പേര്‍ക്ക് കൂടി കോവിഡ്; 15 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ 17 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (03.09.20) 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 3 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 15 പേര്‍ക്കുമാണ് രോഗബാധ. 17 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1560 ആയി. ഇതില്‍ 1338 പേര്‍ രോഗമുക്തരായി. 222 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗം ബാധിച്ചവർ: മീനങ്ങാടി സമ്പർക്കത്തിലുള്ള മീനങ്ങാടി സ്വദേശികളായ 7 പേർ (6 പുരുഷന്മാർ…

Read More

വില്പനക്കായി സൂക്ഷിച്ച ആനകൊമ്പുമായി നാല് പേർ പിടിയിൽ : ചെരിഞ്ഞ ആനയുടെ കൊമ്പെടുത്തത് അഞ്ച് മാസം മുമ്പ്

മാനന്തവാടി: വയനാട്ടിൽ ആനകൊമ്പുമായി നാല് പേർ പിടിയിൽ . പേര്യ റെയ്ഞ്ചിന്റെ പരിധിയിൽ വരുന്ന കുഞ്ഞാം കൊളത്തറ വനത്തിനുളളിൽ കാട്ടാനയുടെ ജഡത്തിൽ നിന്നും ആനക്കൊമ്പുകൾ ശേഖരിച്ച നാല് പ്രതികളെയാണ് ആനക്കൊമ്പടക്കം വനപാലകർ പിടികൂടിയത്. . കുഞ്ഞാം ഇട്ടിലാട്ടിൽ കാട്ടിയേരി കോളനിയിലെ വിനോദ് ( 30 ) , രാഘവൻ (39 ) , രാജു ( 34 ), , ഗോപി (38 ) എന്നിവരെയാണ് പേര്യ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം . കെ രാജീവ്…

Read More

കൽപ്പറ്റ – വാരാമ്പറ്റ റോഡ് നിർമ്മാണം ഡിസംബറിൽ പൂർത്തീകരിക്കും

കൽപ്പറ്റ – വാരാമ്പറ്റ റോഡ് നിർമ്മാണം ഡിസംബർ 31നകം പൂർത്തീകരിക്കുമെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ അറിയിച്ചു. സെപ്തംബർ ഏഴിന് കൽപ്പറ്റ മണ്ഡലത്തിലെ റോഡു പ്രവൃത്തികളുടെ അവലോകന യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും എം.എൽ.എ അറിയിച്ചു. റോഡ് പ്രവൃത്തി നടക്കുന്ന പല ഭാഗങ്ങളും കണ്ടൈൻമെന്റ് സോണായതിനാലും കാലവർഷം ആരംഭിച്ചതിനാലും മന്ദഗതിയിലായ പ്രവൃത്തി പുനരാരംഭിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തി 56.66 കോടി രൂപ മുടക്കി നിർമ്മിക്കുന്ന കൽപ്പറ്റ വരാമ്പറ്റ റോഡിന്റെ 45 ശതമാനം പ്രവൃത്തികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. കൽപ്പറ്റ മുതൽ…

Read More

വയനാട്ടിലെ പുതിയ കണ്ടൈൻമെന്റ് ,മൈക്രോ കണ്ടൈൻമെന്റ് സോണുകൾ

പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാർഡ് 2 പൂർണ്ണമായും കണ്ടൈൻമെന്റ് പരിധിയിൽ ഉൾപ്പെടുത്തി. വാർഡ് 3 ലെ പിണങ്ങോട് ടൗൺ, കുവ്വപ്പാളി, പാറനിരപ്പ്കുന്ന്, പരിയാരംകുന്ന്, കുമ്മാടം കുന്ന് എന്നീ പ്രദേശങ്ങളും, വാർഡ് 6 ലെ മുത്താരി കുന്ന്, അക്കരപ്പാടി എന്നീ പ്രദേശങ്ങളും 04.09.20 ന് രാവിലെ 6 മുതല്‍ മൈക്രോ കണ്ടൈൻമെന്റ് സോണായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

Read More

വയനാട് യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണെടുക്കുന്നത് നിരോധിച്ച ഉത്തരവ് ജില്ലാ കലക്ടർ പിൻവലിച്ചു

കൽപ്പറ്റ: കാലവർഷത്തിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണെടുക്കുന്നത് നിരോധിച്ചു കൊണ്ട് വയനാട് ജില്ലാ കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിച്ചു.മഴ മാറിയതോടെ മണ്ണിടിച്ചിൽ ഭീഷണി കുറഞ്ഞതിനാൽ ആണ് ഉത്തരവ് പിൻവലിച്ചത്. ജൂൺ 15 മുതൽ ആയിരുന്നു മണ്ണെടുക്കുന്നത് നിരോധിച്ചു കൊണ്ട് ഉത്തരവ് ഉണ്ടായിരുന്നത്.വീടുപണി നടത്തുന്നവർക്കും കെട്ടിടം പണി ചെയ്യുന്നവർക്കും മറ്റ് നിർമ്മാണജോലികൾ നടത്തുന്നവർക്കും ഉത്തരവ് പിൻവലിച്ചത് ആശ്വാസമായി ..

Read More

മുട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് രാജി വെക്കണം: കോൺഗ്രസ് ഉപവാസം നടത്തി

മുട്ടിൽ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മുട്ടിൽ ടൗൺ കമ്മറ്റി യുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടത്തി. മുട്ടിൽ പഞ്ചായത്തിലെ അഴിമതി ഭരണത്തിനെതിരെയും, വികസന മുരടിപ്പിനെതിരെയും, പ്രതിപക്ഷ അംഗങ്ങളോടുള്ള അവഗണനക്കെതിരെയും പ്രതിഷേധിച്ചുള്ള ഉപവാസ സമരം കെ.പി.സി.സി അംഗവും ഐ.എൻ. ടി. യൂ. സി. ജില്ലാ പ്രസിഡണ്ടുമായ പി.പി. ആലി ഉദ്ഘാടനം ചെയ്തു. ജില്ലാ ദുരന്ത നിവാരണ സേനയുടെ വാട്സ് അപ്പ് ഗ്രൂപ്പീലേക്ക് അസ്ലീല സന്ദേശമയച്ച മുട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്ന് ഉദ്ഘാടകൻ ആവശ്യപ്പെട്ടു. മുട്ടിൽ ടൗൺ കോൺഗ്രസ്സ്…

Read More

സുൽത്താൻ ബത്തേരിയിൽ ആശങ്ക ഒഴിഞ്ഞു: ഇന്ന് നടത്തിയ 124 പേരുടെ ആൻ്റിജൻ ടെസ്റ്റിൽ എല്ലാം നെഗറ്റീവ്

സുൽത്താൻബത്തേരി: സുൽത്താൻ ബത്തേരിയിൽ ആശങ്ക ഒഴിഞ്ഞു: ഇന്ന് നടത്തിയ 124 പേരുടെ ആൻ്റിജൻ ടെസ്റ്റിൽ എല്ലാം നെഗറ്റീവ് ആയി. ചെതലയം ഫാമിലി ഹെൽത്ത് സെൻ്ററിൽ നടത്തിയ പരിശോധനയിലാണ് എല്ലാം നെഗറ്റീവായത്. കഴിഞ്ഞദിവസം സുൽത്താൻബത്തേരിയിൽ കോവിഡ് സമ്പർക്കം മൂലം കടകൾ അടക്കം പതിനൊന്നോളം സ്ഥാപനങ്ങൾ അടപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വർക്കാണ് ഇന്ന് ആൻ്റിജൻ ടെസ്റ്റ് നടത്തിയത് .എല്ലാം നെഗറ്റീവ് ആയതിനാൽ അടച്ചിട്ട് അണുനശീകരണം നടത്തിയ എല്ലാ ഷോപ്പുകളും ഉടൻ തുറന്നേക്കും

Read More

ഓക്സിജൻ സിലിണ്ടർ കയറ്റിയ ലോറി വയനാട് ചുരത്തിൽ മറിഞ്ഞ് അപകടം

കൽപ്പറ്റ: രാവിലെ 8 മണിയോട് കൂടിയാണ് ചിപ്പിലിത്തോടിനും ഒന്നാം വളവിനും ഇടയിലായി ഓക്സിജൻ സിലിണ്ടറുകൾ റീഫിൽ ചെയ്യാനായി പുൽപ്പള്ളിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക്‌ ലോറി ബ്രേക്ക്‌ നഷ്ടപെട്ടതിനെ തുടർന്ന് റോഡിലേക്ക് മറിഞ്ഞത്.വാഹനത്തിൽ നിന്നും തെറിച്ച സിലണ്ടർ ദേഹത്ത് പതിച്ച് നരിക്കുനി സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.അപകടത്തിൽ പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.അപകടത്തെ അല്പസമയം ചുരത്തിൽ ഗതാഗത തടസ്സം നേരിട്ടിരുന്നു. ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഹൈവേ പോലീസും ചേർന്നാണ് ഗതാഗത തടസ്സം നിയന്ത്രിച്ചത്.വാഹനത്തിനകത്തുള്ളവരെ രക്ഷപ്പെടുത്താൻ സ്ഥലത്തെത്തിയവർ തന്നെ…

Read More

വയനാട്ടിൽ 186 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (02.09) പുതുതായി നിരീക്ഷണത്തിലായത് 186 പേരാണ്. 180 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3031 പേര്‍. ഇന്ന് വന്ന 31 പേര്‍ ഉള്‍പ്പെടെ 239 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 797 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 51191 സാമ്പിളുകളില്‍ 49395 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 47853 നെഗറ്റീവും 1542 പോസിറ്റീവുമാണ്.

Read More