സുൽത്താൻ ബത്തേരി കണ്ടൈൻമെന്റ് സോൺ പ്രഖ്യാപിച്ചു
സുൽത്താൻ ബത്തേരി നഗരസഭ ഡിവിഷൻ 1 പ്രദേശം 6.9.2020 ന് ഉച്ചയ്ക്ക് 12 മണി മുതൽ കണ്ടൈൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
സുൽത്താൻ ബത്തേരി നഗരസഭ ഡിവിഷൻ 1 പ്രദേശം 6.9.2020 ന് ഉച്ചയ്ക്ക് 12 മണി മുതൽ കണ്ടൈൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
മീനങ്ങാടിയിൽ ആൻറിജൻ പരിശോധനയിൽ 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മീനങ്ങാടിയിൽ 96 ആളുകളിൽ നടത്തിയ ആൻറിജൻ പരിശോധനയിലാണ് 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്. . സ്വകാര്യ ക്ലീനിക്കിൽ 9 ആളുകളിൽ നടത്തിയ പരിശോധനയിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് ആൻ്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി ഇതിനു പുറമെ മീനങ്ങാടി സി.എച്ച്.സി യുടെ നേതൃത്വത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കത്തിലുള്ള 34 പേരെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാക്കി ….
കൽപ്പറ്റ : കേരള സർക്കാരിന്റെ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 70 ലക്ഷം രൂപ സമ്മാനം ലഭിച്ചയാളെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ എറണാകുളം, തൃശൂർ, കോഴിക്കോട് സ്വദേശികളായ 7 പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. വർഗീസ് ബോസ്(33 ) കുന്നംകുളം, ഗീവർ(48 ), എറണാകുളം, വിപിൻ ജോസ്(45 ), എറണാകുളം, സുരേഷ്(49 ), ഓമശ്ശേരി, കോഴിക്കോട്, വിഷ്ണു (23 ) പെരുമ്പാവൂർ, രാജിൻ (33) അങ്കമാലി, ടോജോ തോമസ്(22 )അങ്കമാലി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ലോട്ടറി…
സുൽത്താൻ ബത്തേരി: ബത്തേരി ടൗണിനോട് ചേർന്ന് കിടക്കുന്ന മാനിക്കുനി പ്രദേശ വാസികളാണ് കുരങ്ങ് ശല്യത്താൽ പൊറുതി മുട്ടിയിരിക്കുന്നത്. കൂട്ടമായി എത്തുന്ന കുരങ്ങുകൾ സ്വത്തുക്കൾ നശിപ്പിക്കുന്നതിനൊപ്പം ജീവനും ഭീഷണിയാവുകയാണ്. വീടിൻ്റെ മേൽക്കൂരയിൽ നിന്നും പട്ടിക താഴേക്ക് എറിഞ്ഞ് പ്രദേശവാസിയായ 75 കാരി ചോനായിൽ സൈനബയുടെ തലയ്ക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ വീടിനു പുറത്ത് സൈനബ നിൽക്കുമ്പോഴാണ് വീടിനു മുകളിൽ നിന്നും കുരങ്ങുകൾ പട്ടിക താഴേക്ക് ഇട്ടത്. പട്ടിക വീണ് സൈനബയുടെ തലയ്ക്ക് പരുക്കേൽക്കുകയായിരുന്നു. ഇത്തരത്തിൽ കുരങ്ങുകളുടെ ഉപദ്രവം മനുഷ്യർക്കു…
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6 ലുള്‍പ്പെട്ട പാടിക്കര പ്രദേശം മൈക്രോ കണ്ടൈന്‍മെന്റ് സോണായും,സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 10 (കോട്ടക്കുന്ന്),18(തേലമ്പറ്റ),29 (ദൊട്ടപ്പന്‍കുളം),30(ബീനാച്ചി),31(പൂതിക്കാട്),33(മന്ദംകൊല്ലി) എന്നീ ഡിവിഷനുകള്‍ കണ്ടൈന്‍മെന്റ് സോണായും വയനാട് ജില്ലാകളക്ടര്‍ പ്രഖ്യാപിച്ചു.
സുൽത്താൻ ബത്തേരി :ബത്തേരി നഗരസഭ പരിധിയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന.ഇന്നലെ ബത്തേരി മേഖലയിൽ 22 പേർക്കാണ് കൊവിഡ് പോസിറ്റീവ് സ്ഥിരികരിച്ചത്. ഇതിൽ മൂന്ന് പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്.മൂലങ്കാവ് സെൻട്രൽ ബാങ്ക് സമ്പർക്കത്തിൽ ബത്തേരി നഗരസഭ പരിധിയിലുള്ള 9 പേർക്കും,ബീനാച്ചി-ദൊട്ടപ്പൻകുളം സമ്പർക്കത്തിൽ 10 പേർക്കുമാണ് കൊവിഡ് 19 പോസിറ്റീവ് സ്ഥിരികരിച്ചത്.
സുൽത്താൻ ബത്തേരി : മികച്ച പ്രൈമറി അധ്യാപകനുള്ള സംസ്ഥാന അവാർഡ് കോളിയാടി മാർബസേലിയോസ് യു.പി.സ്‌കൂളിലെ പ്രഥമ അധ്യാപകനായ റോയി വർഗ്ഗീസിന് ലഭിച്ചു. കഴിഞ്ഞ 29 വർഷമായി കോളിയാടി സ്‌കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചുവരികയാണ്. ബത്തേരി ബ്ലോക്ക് ഓഫീസിന് സമീപമുള്ള കയ്യാലത്ത് വീട്ടിൽ വർഗ്ഗീസ് മാത്യു-എലിസബത്ത് ദമ്പതികളുടെ അഞ്ച് മക്കളിൽ രണ്ടാമത്തെയാളാണ് . ഒന്ന് മുതൽ പത്ത് വരെ ബത്തേരി സർവ്വജനയിലും തുടർന്ന് ഡിഗ്രി പ്രൈവറ്റായും എഴുതിയാണ് ഓറീസയിലെ ഉത്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എഡ് പാസായി അധ്യാപകനായി ജോലിയിൽ…
മാനന്തവാടി സെക്ഷനിലെ ചെന്നലായ്, ഇന്‍ഡസ് മോട്ടോര്‍സ് പരിസരം എന്നിവിടങ്ങളില്‍ (ശനി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വേങ്ങശേരി കവല, ആലത്തൂര്‍, സുരഭി കവല, പച്ചിക്കര, തൊണ്ടനോടി, ശശിമല, സി വി കവല, പാറക്കടവ്, വണ്ടിക്കടവ് എന്നീ ഭാഗങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും കല്‍പ്പറ്റ സെക്ഷനിലെ പുഴക്കല്‍, എസ്.പി.ഒ.ഫീസ്, സിവില്‍സ്റ്റേഷന്‍, കൈനാട്ടി, എസ്.കെ.എം.ജെ. എന്നിവിടങ്ങളില്‍ ഇന്ന്…
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (04.09) പുതുതായി നിരീക്ഷണത്തിലായത് 195 പേരാണ്. 280 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2892 പേര്‍. ഇന്ന് വന്ന 63 പേര്‍ ഉള്‍പ്പെടെ 281 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1069 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 53223 സാമ്പിളുകളില്‍ 51412 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 49768 നെഗറ്റീവും 1644 പോസിറ്റീവുമാണ്.
ജില്ലയിലെ കോവിഡ് ആശുപത്രിയില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി കാനറ ബാങ്ക് 4,90,000 രൂപ നല്‍കി. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് കനറാ ബാങ്ക് റീജിയണല്‍ ഹെഡ് വി.സി. സത്യപാലാണ് തുക കൈമാറിയത്. ജില്ലയിലെ കോവിഡ് ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിലവിലുള്ള പീഡിയാട്രിക് ഐ.സി.യു കോവിഡ് ഐ.സി.യു ആക്കി മാറ്റുന്നതിനും, സര്‍ജിക്കല്‍ ബ്ലോക്കിലെ ഓപ്പറേഷന്‍ തീയേറ്റര്‍ കോവിഡ് രോഗികള്‍ക്കായി നെഗറ്റീവ് പ്രഷര്‍ തീയേറ്റര്‍ ആക്കി മാറ്റുന്നതിനുമാണ് തുക വിനിയോഗിക്കുക. കാനറ ബാങ്ക് മാനന്തവാടി ശാഖായുടെ സാമൂഹിക…