വയനാട്ടിൽ 258 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (05.09) പുതുതായി നിരീക്ഷണത്തിലായത് 258 പേരാണ്. 242 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2908 പേര്‍. ഇന്ന് വന്ന 41 പേര്‍ ഉള്‍പ്പെടെ 290 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1348 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 54571 സാമ്പിളുകളില്‍ 52739 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 51075 നെഗറ്റീവും 1664 പോസിറ്റീവുമാണ്

Read More

വയനാട്ടില്‍ ഒരു കൊവിഡ് മരണം കൂടി

കല്‍പറ്റ: വയനാട്ടില്‍ അര്‍ബുദ രോഗത്തിന് ചികില്‍സയിലിരിക്കെ കൊവിഡ് ബാധിതനായ മധ്യ വയസ്‌കന്‍ മരിച്ചു. പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് മടത്തില്‍ വീട്ടില്‍ മമ്മൂട്ടിയാണു മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മരിച്ചത്. ഭാര്യ: ആയിശ. മക്കള്‍: ഇബ്രാഹിം, റിയാസ്, സാബിത്ത്. മരുമക്കള്‍: റംഷിന, മുബീന. സലാല കെഎംസിസി ഭാരവാഹി മടത്തില്‍ അബ്ദുല്ല സഹോദരനാണ്.

Read More

വയനാട്ടിൽ 20 പേര്‍ക്ക് കൂടി കോവിഡ്; 14 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ 29 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (05.09.20) 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 6 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 14 പേര്‍ക്കുമാണ് രോഗബാധ. 29 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1664 ആയി. ഇതില്‍ 1399 പേര്‍ രോഗമുക്തരായി. 257 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗം ബാധിച്ചവര്‍: മൂലങ്കാവ് ബാങ്ക് സമ്പർക്കത്തിലുള്ള 3 ചെറുപുഴ സ്വദേശികൾ (52,78, 59),…

Read More

മീനങ്ങാടിയിൽ ആൻറിജൻ പരിശോധനയിൽ 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മീനങ്ങാടിയിൽ ആൻറിജൻ പരിശോധനയിൽ 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മീനങ്ങാടിയിൽ 96 ആളുകളിൽ നടത്തിയ ആൻറിജൻ പരിശോധനയിലാണ് 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്. . സ്വകാര്യ ക്ലീനിക്കിൽ 9 ആളുകളിൽ നടത്തിയ പരിശോധനയിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് ആൻ്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി ഇതിനു പുറമെ മീനങ്ങാടി സി.എച്ച്.സി യുടെ നേതൃത്വത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കത്തിലുള്ള 34 പേരെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാക്കി ….

Read More

അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 70 ലക്ഷം രൂപ സമ്മാനം ലഭിച്ചയാളെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ 7 പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു

കൽപ്പറ്റ : കേരള സർക്കാരിന്റെ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 70 ലക്ഷം രൂപ സമ്മാനം ലഭിച്ചയാളെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ എറണാകുളം, തൃശൂർ, കോഴിക്കോട് സ്വദേശികളായ 7 പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. വർഗീസ് ബോസ്(33 ) കുന്നംകുളം, ഗീവർ(48 ), എറണാകുളം, വിപിൻ ജോസ്(45 ), എറണാകുളം, സുരേഷ്(49 ), ഓമശ്ശേരി, കോഴിക്കോട്, വിഷ്ണു (23 ) പെരുമ്പാവൂർ, രാജിൻ (33) അങ്കമാലി, ടോജോ തോമസ്(22 )അങ്കമാലി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ലോട്ടറി…

Read More

ജീവന് ഭീഷണിയായി കുരങ്ങ്:പട്ടിക തലയിൽ വീണ് വയോധികയ്ക്ക് പരിക്ക്;പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ

സുൽത്താൻ ബത്തേരി: ബത്തേരി ടൗണിനോട് ചേർന്ന് കിടക്കുന്ന മാനിക്കുനി പ്രദേശ വാസികളാണ് കുരങ്ങ് ശല്യത്താൽ പൊറുതി മുട്ടിയിരിക്കുന്നത്. കൂട്ടമായി എത്തുന്ന കുരങ്ങുകൾ സ്വത്തുക്കൾ നശിപ്പിക്കുന്നതിനൊപ്പം ജീവനും ഭീഷണിയാവുകയാണ്. വീടിൻ്റെ മേൽക്കൂരയിൽ നിന്നും പട്ടിക താഴേക്ക് എറിഞ്ഞ് പ്രദേശവാസിയായ 75 കാരി ചോനായിൽ സൈനബയുടെ തലയ്ക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ വീടിനു പുറത്ത് സൈനബ നിൽക്കുമ്പോഴാണ് വീടിനു മുകളിൽ നിന്നും കുരങ്ങുകൾ പട്ടിക താഴേക്ക് ഇട്ടത്. പട്ടിക വീണ് സൈനബയുടെ തലയ്ക്ക് പരുക്കേൽക്കുകയായിരുന്നു. ഇത്തരത്തിൽ കുരങ്ങുകളുടെ ഉപദ്രവം മനുഷ്യർക്കു…

Read More

വയനാട്ടിൽ പുതിയ പ്രദേശങ്ങൾ കണ്ടൈന്‍മെന്റ് സോണാക്കി

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6 ലുള്‍പ്പെട്ട പാടിക്കര പ്രദേശം മൈക്രോ കണ്ടൈന്‍മെന്റ് സോണായും,സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 10 (കോട്ടക്കുന്ന്),18(തേലമ്പറ്റ),29 (ദൊട്ടപ്പന്‍കുളം),30(ബീനാച്ചി),31(പൂതിക്കാട്),33(മന്ദംകൊല്ലി) എന്നീ ഡിവിഷനുകള്‍ കണ്ടൈന്‍മെന്റ് സോണായും വയനാട് ജില്ലാകളക്ടര്‍ പ്രഖ്യാപിച്ചു.

Read More

സുൽത്താൻ ബത്തേരി നഗരസഭ പരിധിയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന

സുൽത്താൻ ബത്തേരി :ബത്തേരി നഗരസഭ പരിധിയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന.ഇന്നലെ ബത്തേരി മേഖലയിൽ 22 പേർക്കാണ് കൊവിഡ് പോസിറ്റീവ് സ്ഥിരികരിച്ചത്. ഇതിൽ മൂന്ന് പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്.മൂലങ്കാവ് സെൻട്രൽ ബാങ്ക് സമ്പർക്കത്തിൽ ബത്തേരി നഗരസഭ പരിധിയിലുള്ള 9 പേർക്കും,ബീനാച്ചി-ദൊട്ടപ്പൻകുളം സമ്പർക്കത്തിൽ 10 പേർക്കുമാണ് കൊവിഡ് 19 പോസിറ്റീവ് സ്ഥിരികരിച്ചത്.

Read More

മികച്ച പ്രൈമറി അധ്യാപകനുള്ള സംസ്ഥാന അവാർഡ് കോളിയാടി മാർബസേലിയോസ് യു.പി.സ്‌കൂളിലെ പ്രഥമ അധ്യാപകനായ റോയി വർഗ്ഗീസിന് ലഭിച്ചു

സുൽത്താൻ ബത്തേരി : മികച്ച പ്രൈമറി അധ്യാപകനുള്ള സംസ്ഥാന അവാർഡ് കോളിയാടി മാർബസേലിയോസ് യു.പി.സ്‌കൂളിലെ പ്രഥമ അധ്യാപകനായ റോയി വർഗ്ഗീസിന് ലഭിച്ചു. കഴിഞ്ഞ 29 വർഷമായി കോളിയാടി സ്‌കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചുവരികയാണ്. ബത്തേരി ബ്ലോക്ക് ഓഫീസിന് സമീപമുള്ള കയ്യാലത്ത് വീട്ടിൽ വർഗ്ഗീസ് മാത്യു-എലിസബത്ത് ദമ്പതികളുടെ അഞ്ച് മക്കളിൽ രണ്ടാമത്തെയാളാണ് . ഒന്ന് മുതൽ പത്ത് വരെ ബത്തേരി സർവ്വജനയിലും തുടർന്ന് ഡിഗ്രി പ്രൈവറ്റായും എഴുതിയാണ് ഓറീസയിലെ ഉത്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എഡ് പാസായി അധ്യാപകനായി ജോലിയിൽ…

Read More