കല്‍പ്പറ്റ: കാര്‍ഷികമേഖലയില്‍ തുടരുന്ന അതീവ ഗുരുതരമായ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളണമെന്ന് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ഒരുകാലത്തുമില്ലാത്ത വിധത്തില്‍ വയനാട് അടക്കമുള്ള കാര്‍ഷികമേഖലകള്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. 2018, 2019 വര്‍ഷത്തിലുണ്ടായ പ്രളയവും, ഇക്കഴിഞ്ഞ മഴക്കാലത്തുണ്ടായ വെള്ളപ്പൊക്കവും മറ്റും മൂലവും വ്യാപകകൃഷിനാശമാണ് വയനാട്ടിലുണ്ടായത്. കൃഷിനശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരവിതരണം എങ്ങുമെത്തിയില്ലെന്ന് മാത്രമല്ല, വായ്പയെടുത്ത കൃഷിക്കാര്‍ മൊറോട്ടോറിയം കാലവധി അവസാനിച്ചതോടെ ആശങ്കയിലുമാണ്. ബാങ്കുകള്‍ ജപ്തി നടപടികളിലേക്ക് നീങ്ങിയാല്‍…