വൈദ്യുതി മുടങ്ങും
വെള്ളമുണ്ട സെക്ഷനിലെ മൂളിത്തോട്, വാളേരി, കുനിക്കരച്ചാല്‍, കാപ്പുംച്ചാല്‍, അംബേദക്കര്‍, പാതിരിച്ചല്‍, പാതിരിച്ചാല്‍ വെസ്റ്റേണ്‍ കോഫീ ഭാഗങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ മൂളിത്തോട്, വാളേരി, കുനിക്കരച്ചാല്‍, കാപ്പുംച്ചാല്‍, അംബേദക്കര്‍, പാതിരിച്ചല്‍, പാതിരിച്ചാല്‍ വെസ്റ്റേണ്‍ കോഫീ ഭാഗങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
ഓണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പലവ്യഞ്ജന കിറ്റ് എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സെപ്തംബര്‍ 15 വരെ ജൂലൈ മാസം റേഷന്‍ കൈപ്പറ്റിയ കടകളില്‍ നിന്നും കൈപ്പറ്റാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ചിറക്കമ്പം കാരിക്കുഴിയിൽ അലവിക്കുട്ടി മുസ് ലിയാർ(83) നിര്യാതനായി. ഭാര്യ : പരേതയായ മറിയുമ്മ. മക്കൾ: സിദ്ധീഖ്, മുഹമ്മദ് കുട്ടി സഖാഫി, ഫാറൂഖ് (സഊദി അറേബ്യ ). മരുമക്കൾ : സുലൈഖ, ഹബീബ, ഷാനിജ. സഹോദരങ്ങൾ : അഹ്മദ് മുസ് ലിയാർ, കെ.കെ. അബ്ദുറഹ്മാൻ ഫൈസി കൊട്ടപ്പുറം
ജില്ലയിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത വാളാട് ക്ലസ്റ്റർ പൂർണമായും രോഗമുക്തമായി. വാളാട് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെയും ഗ്രാമപഞ്ചായത്തിന്റെയും പോലീസിന്റെയും ആശ, അംഗൻവാടി പ്രവർത്തകരുടെയും ദ്രുതകർമ്മ സേന പ്രവർത്തകരുടേയും സംയുക്തമായ പ്രവർത്തന ഫലമായാണ് ഈ ലക്‌ഷ്യം കൈവരിച്ചത്. രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളിൽനിന്നും നല്ല സഹകരണം ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. രോഗപ്പകർച്ച തടയുന്നതിന് ജില്ലയിലെ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ…
മുത്തങ്ങയിൽ വീണ്ടും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. മഹീന്ദ്ര മാർഷൽ ജീപ്പിൽ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 8100 പാക്കറ്റ് ഹാൻസാണ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടിയത്. സംഭവത്തിൽ മലപ്പുറം മഞ്ചേരി സ്വദേശികളായ രണ്ട് പേർ പിടിയിൽ. ഇന്ന് ഉച്ചയോടെയാണ് വാഹന പരിശോധനക്കിടെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നിരോധിത പുകയില ഉത്പന്നം പിടികൂടിയത്. ഗുണ്ടൽപേട്ടയിൽ നിന്നും മഞ്ചേരിക്ക് കടത്താൻ ശ്രമിച്ച 8100 പാക്കറ്റ് ഹാൻസാണ് പരിശോധനയിൽ അധികൃതർ പിടികൂടിയത്.സംഭവത്തിൽ മലപ്പുറം മഞ്ചേരി…
വയനാട് ജില്ലയില്‍ ഇന്ന് (11.09.20) 52 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 15 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല. നാല് പേര്‍ വിദേശത്ത് നിന്നും 13 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1956 ആയി. ഇതില്‍ 1527 പേര്‍ രോഗമുക്തരായി. നിലവില്‍ 419 പേരാണ് ചികിത്സയിലുള്ളത്….
ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75),…
താമരശ്ശേരി ചുരം ചിന്നേംപാലത്തിന് സമീപം റബര്‍തോട്ടത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ബത്തേരിയിലെ പിക്കപ്പ് ഡ്രെെവറായ സജിയാണ് മരിച്ചത്. .പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും,ബന്ധുക്കളും സ്ഥലത്തെത്തി.ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി
കൽപ്പറ്റ ജനറൽ ആശുപത്രിയിലെ നഴ്സിനും, പ്രസവം കഴിഞ്ഞു ചികിത്സയിലായിരുന്ന കാക്കവയൽ സ്വദേശിനിയായ യുവതിക്കും കോവിഡ് സ്ഥിരീകരിച്ചു. ആർ.ടി.പി.സി.ആർ പരിശോധനയിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്. മീനങ്ങാടി സ്വദേശിനിയാണ് കോവിഡ് സ്വീകരിച്ച നഴ്സ്. ഇതേതുടർന്ന് ആശുപത്രിയിലെ ഗൈനക്കോളജി ബ്ലോക്ക് ഇന്നലെ അടച്ചെങ്കിലും അണുവിമുക്തമാക്കിയ ശേഷം ഇന്ന് തുറന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക പറഞ്ഞു.
സുൽത്താൻബത്തേരി: മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന 50 ലക്ഷത്തിലേറെ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ മുത്തങ്ങയിൽ എക്സൈസ് വകുപ്പ് പിടികൂടി . ഇന്ന് രാവിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയ്ക്കിടെയാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത് ‘ ചരക്ക് ലോറിയിൽ 21 ചാക്കുകളിലായി ഒരുലക്ഷത്തിലേറെ പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഇതിന് 50 ലക്ഷത്തിലേറെ വിലവരുമെന്ന് അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശി സുജിത്ത് (24) എറണാകുളം കൊച്ചിൻ തുരുത്ത് സണ്ണി…