കൽപ്പറ്റ : കോവിഡ് കാലത്തെ തൊഴിൽ നഷ്ടവും സാമ്പത്തികത്തകർച്ചയും ആരോഗ്യ പ്രശ്നങ്ങളും ക്വാറന്റൈനിലെ ഏകാന്തതയുമെല്ലാമായി മാനസിക സംഘർഷമനുഭവിക്കുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളും സാന്ത്വനങ്ങളുമായി വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന വിസ്ഡം അലൈവിന് തുടക്കമായി.
വയനാട് ജില്ലയിൽ എലൈവ്
പ്രോഗ്രാം നിയുക്ത രാജ്യസഭാ എം പി ശ്രേയംസ് കുമാർ എം.വി ഉദ്‌ഘാടനം ചെയ്തു .വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസഷൻ വയനാട് ജില്ലാ സെക്രട്ടറികെ വി ഇബ്രാഹിം മുട്ടിൽ,വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി കെ സഹീർഖാൻ ,ജില്ലാ ട്രഷറർ പി പി നബീൽ ,യൂത്ത് കല്പറ്റ മണ്ഡലം സെക്രട്ടറി അനസ് മേപ്പാടി എന്നിവർ പങ്കെട
മന:സംഘർഷം കാരണമായി ആത്മഹത്യകൾ വർദ്ധിക്കുകയും വിഷാദ രോഗങ്ങൾക്കടിമപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. പ്രവാസ ജീവിതത്തിലെ പ്രതീക്ഷയറ്റ് ഗതിമുട്ടിയവരും ഉപജീവനത്തിനായി മാർഗ്ഗങ്ങൾ തേടുന്നവരുമുണ്ട്.
ഇത്തരം പ്രശ്നങ്ങളിലെ മാർഗ്ഗ നിർദ്ദേശങ്ങൾക്കായാണ് വിസ്ഡം അലൈവ് പ്രവർത്തിക്കുന്നത്. ആരോഗ്യരംഗത്തെ പ്രശ്ന പരിഹാരങ്ങൾക്കായി വിസ്ഡം ഹെൽത്ത് കെയറിന്റ സഹായത്തോടെ ഡോക്ടർമാരുടെ പാനൽ സജ്ജമാണ്. തൊഴിൽ മാർഗ്ഗ നിർദ്ദേശങ്ങൾക്കായി ഗൈഡൻസും സജ്ജമാണ്. മാനസിക സംഘർഷങ്ങൾക്കുള്ള കൗൺസിലിംഗിനായി പ്രഗൽഭരായ കൗൺസിലർമാരുടെ പാനലും ബോധവൽക്കരണത്തിനായി പണ്ഡിതൻമാരുടെ പാനലും തയ്യാറായിട്ടുണ്ട്. ജില്ലാ തലങ്ങളിൽ അഡ്മിൻമാരെ നിയമിച്ചിട്ടുണ്ട്.