മാനസിക സമ്മർദ്ദമനുഭവിക്കുന്നവർക്ക് സ്നേഹ സാന്ത്വനവുമായ് വിസ്ഡം ലൈവ്
കൽപ്പറ്റ : കോവിഡ് കാലത്തെ തൊഴിൽ നഷ്ടവും സാമ്പത്തികത്തകർച്ചയും ആരോഗ്യ പ്രശ്നങ്ങളും ക്വാറന്റൈനിലെ ഏകാന്തതയുമെല്ലാമായി മാനസിക സംഘർഷമനുഭവിക്കുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളും സാന്ത്വനങ്ങളുമായി വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന വിസ്ഡം അലൈവിന് തുടക്കമായി. വയനാട് ജില്ലയിൽ എലൈവ് പ്രോഗ്രാം നിയുക്ത രാജ്യസഭാ എം പി ശ്രേയംസ് കുമാർ എം.വി ഉദ്‌ഘാടനം ചെയ്തു .വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസഷൻ വയനാട് ജില്ലാ സെക്രട്ടറികെ വി ഇബ്രാഹിം മുട്ടിൽ,വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി കെ സഹീർഖാൻ ,ജില്ലാ ട്രഷറർ പി പി…
