മാടക്കരയിൽ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കച്ചവടക്കാരനും ഭാര്യക്കുമാണ് രോഗം

സുൽത്താൻബത്തേരി: മാടക്കരയിൽ കച്ചവടക്കാരനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മാടക്കരയിൽ
കച്ചവടം നടത്തുന്ന നാലാമത്തെ ആൾക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ മാടക്കര പ്രദേശം ആശങ്കയിലായിരിക്കുകയാണ്.

ഇന്ന് ചീരാലിൽ വെച്ച് നടന്ന 122 പേരുടെ ആൻറിജൻ ടെസറ്റിലാണ്
രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത് .

കഴിഞ്ഞ ദിവസങ്ങളിൽ മാടക്കരയിൽ മാത്രം അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇന്ന് രണ്ടു പോസിറ്റീവ് കൂടെ ആയതോടെ കോ വിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായതോടെ മാടക്കരയിലെ എല്ലാ കടകളും അടച്ചിടുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു