വയനാട് ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 7 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 938 ആയി. ഇതില്‍ 630 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 305 പേരാണ് ചികിത്സയിലുള്ളത്. 288 പേര്‍ ജില്ലയിലും 17 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:
മുട്ടില്‍ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള പുതുശ്ശേരികടവ് സ്വദേശികളായ രണ്ട് കുട്ടികളും ഒരു സ്ത്രീയും (3, 2, 22), പുല്‍പ്പള്ളി സ്വദേശി ഡ്രൈവറുടെ സമ്പര്‍ക്കത്തിലുള്ള ഒരു മുള്ളന്‍കൊല്ലി സ്വദേശി (23) യും അഞ്ച് പെരിക്കല്ലൂര്‍ സ്വദേശികളും (6 വയസ്സുള്ള കുട്ടിയും നാല് സ്ത്രീകളും), കല്‍പ്പറ്റ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള നാല് കാക്കവയല്‍ സ്വദേശികള്‍ (രണ്ട് പുരുഷന്മാര്‍, രണ്ട് സ്ത്രീകള്‍), പടിഞ്ഞാറത്തറ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള പേരാല്‍ സ്വദേശി (65), കുഞ്ഞോം സ്വദേശി(27), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ രോഗിയുടെ കൂടെ നിന്ന കാവുംമന്ദം സ്വദേശി (36), വാളാട് സമ്പര്‍ക്കത്തില്‍ ഉള്ള വാളാട് സ്വദേശി (40), മലപ്പുറത്ത് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനായ മൂടകൊല്ലി സ്വദേശി (29) എന്നിവരാണ് രോഗം സ്ഥിരീകരിച്ചു അഡ്മിറ്റായത്.
47 പേര്‍ക്ക് രോഗമുക്തി
വാളാട് സ്വദേശികളായ 33 പേര്‍ (14 പുരുഷന്മാര്‍, 15 സ്ത്രീകള്‍, 4 കുട്ടികള്‍), 4 മാനന്തവാടി സ്വദേശികള്‍, 2 പിലാക്കാവ് സ്വദേശികള്‍, 2 കമ്പളക്കാട് സ്വദേശികള്‍, മക്കിമല, നീര്‍വാരം, പേരിയ, മടക്കിമല, അഞ്ചാംമൈല്‍, മീനങ്ങാടി എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും രോഗം ഭേദമായി ആശുപത്രിവിട്ടു.