തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1417 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
1426 പേർ രോഗമുക്തി നേടി. ഇന്ന് അഞ്ച് മരണമാണ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 1242 പേർക്കാണ് രോഗബാധയുണ്ടായത്. 105 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 62 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ 72 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. 36 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 24 മണിക്കൂറിനിടെ 21,625 പരിശോധനകൾ നടന്നു. കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്. തിരുവനന്തപുരം 297, മലപ്പുറം 242, കോഴിക്കോട് 158, കാസർകോട് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശ്ശൂർ 32, കണ്ണൂർ 30, കൊല്ലം 25, കോട്ടയം 24, പത്തനംതിട്ട 20, വയനാട് 18, ഇടുക്കി 4