തിരുവനന്തപുരം: ഇന്ന് 1184 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.രോഗമുക്തി നേടിയത് 784 പേർക്കാണ്. ഇന്ന് 7 മരണം കോവിഡ് മൂലമുണ്ടായി. സമ്പർക്കത്തിലൂടെ 956 പേർക്കാണ് രോഗബാധയുണ്ടായത്. അതിൽ ഉറവിടം അറിയാത്തത് 114 പേർ. വിദേശത്തുനിന്ന് 106 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 73 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ 41 പേരാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ഏഴ് മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം നായരമ്പലം സ്വദേശി ഗ്രേസി ഷൈനി (54), മലപ്പുറം പള്ളിക്കൽ സ്വദേശി നഫീസ (52), കൊയിലാണ്ടി സ്വദേശി അബൂബക്കർ (64), തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജെമ (50), കൊല്ലം മൈലക്കാട് ദേവദാസ് (45), കാസർകോട് നീലേശ്വരം മുഹമ്മദ് കുഞ്ഞി (68), വയനാട് കൽപ്പറ്റ സ്വദേശി അലവിക്കുട്ടി (65) എന്നിവരാണ് മരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസർകോട് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂർ 63, കൊല്ലം 41, തൃശ്ശൂർ 40, കോട്ടയം 40, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട 4